ഇത് ഒരു ബില്യൺ വിലയുള്ള കാലുകളാണ്!CR7 അന്ന് പറഞ്ഞത് വെളിപ്പെടുത്തി മുൻ സഹതാരം.

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു യുവന്റസിന്റെ അമേരിക്കൻ സൂപ്പർതാരമായ വെസ്റ്റേൺ മക്കെന്നി പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കിയത്.ലോൺ അടിസ്ഥാനത്തിലാണ് താരം ഇപ്പോൾ പ്രീമിയർ ലീഗിലേക്ക് എത്തിയിരിക്കുന്നത്. ഈ സീസണിന് ശേഷം താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ലീഡ്സിനുണ്ട്. അമേരിക്കൻ പരിശീലകനായ ജെസ്സേ മാർഷാണ് ഇപ്പോൾ ലീഡ്‌സിനെ പരിശീലിപ്പിക്കുന്നത്.

യുവന്റസിൽ കളിച്ചിരുന്ന സമയത്ത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ സാധിച്ചിട്ടുള്ള താരമാണ് മക്കെന്നി. ഇപ്പോഴിതാ രസകരമായ ഒരു സംഭവം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒരു ബില്യൺ വിലയുള്ള കാലുകളാണ് തന്റേത് എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് പറഞ്ഞിരുന്നു എന്നാണ് മക്കെന്നി ഇപ്പോൾ പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു സംഭവം ഉണ്ടായിട്ടുണ്ട്.അദ്ദേഹം മസാജ് ചെയ്യുന്ന സമയത്ത് ഞാൻ അതിലൂടെ നടന്നുപോയി. അദ്ദേഹത്തിന്റെ കാലുകൾ കണ്ട് ഞാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.ഓഹ് മൈ ഗോഡ്.. നിങ്ങളുടെ കാലുകൾ ടെറിബിളാണ്.. അപ്പോൾ റൊണാൾഡോ പറഞ്ഞത് ഇങ്ങനെയാണ്..എന്റെ സുഹൃത്തേ.. ഈ കാലുകൾ ഒരു ബില്യൺ യുറോ വില വരുന്നതാണ്. നിങ്ങൾ പറയുന്നത് ശരിയാണ്.. റെസ്പെക്ട് എന്നാണ് ഞാൻ റൊണാൾഡോയോട് റുപടി പറഞ്ഞത് ” ഇതാണ് മക്കെന്നി പറഞ്ഞിട്ടുള്ളത്.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്രിന് വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത്. രണ്ട് മത്സരങ്ങൾ കളിച്ചുവെങ്കിലും ഇതുവരെ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ഇന്ന് നടക്കുന്ന മത്സരത്തിലും റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!