മെസ്സി തിളങ്ങിയിട്ടും ബാഴ്സക്ക് രക്ഷയില്ല, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണ ഗെറ്റാഫെയോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയത്. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ഗെറ്റാഫെയുടെ ആക്രമണങ്ങൾക്ക് മുന്നിൽ ബാഴ്സ പകച്ചു പോവുകയായിരുന്നു. മത്സരത്തിന്റെ അൻപത്തിയാറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടാണ് ഗെറ്റാഫെ ബാഴ്സയെ കീഴടക്കിയത്. തന്റെ പതിവ് ശൈലിയിൽ നിന്നും മാറ്റങ്ങൾ വരുത്തി ആദ്യ ഇലവൻ ഇറക്കിയ കൂമാന്റെ തന്ത്രങ്ങൾ ഫലം കാണാതെ പോവുകയായിരുന്നു. എന്നിരുന്നാലും ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം ലയണൽ മെസ്സി തന്നെയാണ്. ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരമാണ് മെസ്സി ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത്.താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയിരുന്നു. 7.4 ആണ് ഹൂ സ്‌കോർഡ് ഡോട്ട് കോം മെസ്സിക്ക് നൽകിയ റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 6.55
ഗ്രീസ്‌മാൻ : 6.3
മെസ്സി : 7.4
പെഡ്രി : 6.2
ഡെംബലെ : 6.3
ഡിജോങ് : 7.2
ബുസ്ക്കെറ്റ്സ് : 7.0
റോബെർട്ടോ : 6.7
പിക്വേ : 7.3
ലെങ്ലെറ്റ്‌ : 6.9
ഡെസ്റ്റ് : 6.3
നെറ്റോ : 6.8
ഫാറ്റി : 6.2-സബ്
പുജ്‌ : 6.0-സബ്
ട്രിൻക്കാവോ : 6.0-സബ്
ബ്രൈത്വെയിറ്റ് : 6.0-സബ്
കൂട്ടീഞ്ഞോ : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *