അടുത്ത വർഷം മെസ്സിയെ സൈൻ ചെയ്തേക്കുമോ എന്ന കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തി സിറ്റി സിഒഒ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി സൈൻ ചെയ്യാൻ ശ്രമിച്ച വമ്പൻമാരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ മെസ്സിയെ ബാഴ്സ പോകാൻ അനുവദിക്കാതിരുന്നതോടെ സിറ്റിയുടെ ആ സ്വപ്നം പൊലിയുകയായിരുന്നു. എന്നിരുന്നാലും മെസ്സി അടുത്ത വർഷം ഫ്രീ ഏജന്റ് ആവുന്നതോടെ ഈ അഭ്യൂഹങ്ങൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചേക്കും. കരാർ പുതുക്കാതെ അടുത്ത വർഷം മെസ്സി ബാഴ്‌സ വിടാൻ തീരുമാനിച്ചാൽ താരത്തെ ഏറ്റവും കാണാൻ സാധ്യതയുള്ളത് മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിലാണ്. ഇപ്പോഴിതാ ഈ കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഒമർ ബെറാഡ. നിലവിൽ മെസ്സിയെ സ്വന്തമാക്കാനുള്ള വലിയ പദ്ധതികൾ ഒന്നും തയ്യാറാക്കിയിട്ടില്ലെന്നും എന്നാൽ അടുത്ത ട്രാൻസ്ഫറിൽ എന്ത് സംഭവിക്കുമെന്ന് പറയാനൊക്കില്ലെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. മെസ്സിയെ സൈൻ ചെയ്യുന്ന കാര്യം അടുത്ത ട്രാൻസ്ഫർ ജാലകത്തിലാണ് തങ്ങൾ പരിഗണിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിൽ ആവിശ്യത്തിനുള്ള താരങ്ങൾ ടീമിൽ ഉണ്ടെന്നും ആവിശ്യമാണേൽ ഇൻവെസ്റ്റ്‌മെന്റ് നടത്തുമെന്നാണ് ഇദ്ദേഹം അറിയിച്ചത്.

” അസാധാരണമായ പ്രതിഭയുള്ള താരമാണ് മെസ്സി. ഈ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. ഏത് ടീമിൽ കളിച്ചാലും അവിടെ തിളങ്ങാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തെ പോലെയൊരു താരത്തെ നിലവിലെ ക്ലബ് വിടുക എന്നുള്ളത് തന്നെ അസാധ്യമാണ്. പക്ഷെ അദ്ദേഹം കഴിഞ്ഞ തവണ ബാഴ്സ വിടാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരാളാണ്. അദ്ദേഹത്തിന് സിറ്റിയിൽ വന്നു കളിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ അത് സാധിച്ചില്ല. എന്നാൽ അടുത്ത സമ്മർ ട്രാൻസ്ഫറിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. എന്തും വേണേൽ സംഭവിക്കാം. അദ്ദേഹത്തിന് വേണ്ടി ഇൻവെസ്റ്റ്‌മെന്റ് നടത്തിയാൽ അതിന്റെ ഗുണം തീർച്ചയായും ലഭിക്കുമെന്നുറപ്പാണ്. എന്നാൽ നിലവിൽ ഞങ്ങളുടെ പദ്ധതി നിലവിലെ സ്‌ക്വാഡുമായി മുന്നോട്ട് പോവുക എന്നതാണ്. ഞങ്ങൾക്ക്‌ ആവിശ്യമായ താരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. സാമ്പത്തികപരമായി ഞങ്ങൾ അദ്ദേഹത്തെ സൈൻ ചെയ്യാൻ തയ്യാറാണ്. എന്നാൽ അടുത്ത സമ്മറിൽ മാത്രമേ ഞങ്ങൾ അതിനെ കുറിച്ച് ആലോചിക്കുകയൊള്ളൂ ” ഒമർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *