ഡഗ്ലസ് കോസ്റ്റ, ചോപോ മോട്ടിങ്.അവസാന ദിവസത്തെ ബയേൺ മ്യൂണിക്കിന്റെ സൈനിംഗുകൾ ഇങ്ങനെ !
ട്രാൻസ്ഫർ ജാലകത്തിലെ അവസാന ദിവസം ഒരു പിടി സൂപ്പർ താരങ്ങളെ സൈൻ ചെയ്തിരിക്കുകയാണ് എഫ്സി ബയേൺ. ഇന്നലെ യുവന്റസിന്റെ ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ, പിഎസ്ജിയുടെ സ്ട്രൈക്കർ ചോപോ മോട്ടിങ്, മാഴ്സെയുടെ താരം ബൗന സർ, മൈക്കിൾ സൂയിസൻസ് എന്നീ താരങ്ങളെയാണ് ബയേൺ സ്വന്തം തട്ടകത്തിൽ എത്തിച്ചത്. ഒരു വർഷത്തെ ലോണിൽ ആണ് കോസ്റ്റ ബയേണിൽ തന്നെ തിരിച്ചെത്തിയിരിക്കുന്നത്. 2015 മുതൽ 2017 വരെ ബയേണിന് വേണ്ടി കളിച്ച താരമാണ് കോസ്റ്റ. എന്നാൽ പിന്നീട് ലോണിൽ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് താരം സ്ഥിരമായി യുവന്റസിൽ കരാറിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ അവിടെ തിളങ്ങാൻ കഴിയാത്തതിനാലും പരിക്കുകൾ കാരണത്താലും കോസ്റ്റ തിരികെ ബയേണിലേക്ക് തന്നെ വരികയായിരുന്നു.
— FC Bayern English (@FCBayernEN) October 5, 2020
കോസ്റ്റയെ കൂടാതെ ഇന്നലെ ബയേൺ സൈൻ ചെയ്ത മറ്റൊരു പ്രധാനപ്പെട്ട താരമാണ് എറിക് മാക്സിം ചോപോ മോട്ടിങ്. പിഎസ്ജിയുടെ താരമായ മോട്ടിങ്. ഒരു വർഷത്തെ കരാറിലാണ് താരം പിഎസ്ജിയിൽ നിന്ന് ബയേണിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളിൽ ഒരാളാണ് മോട്ടിങ്. കാമറൂൺ താരമായ ഇദ്ദേഹം ടീമിന് വേണ്ടി 49 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്. അതേ സമയം ബയേൺ സൈൻ ചെയ്ത മറ്റൊരു താരമാണ് ബൗന സർ. മാഴ്സെയിൽ നിന്നാണ് ഈ റൈറ്റ് ബാക്ക് ബയേണിൽ എത്തിയത്. 2024 വരെയാണ് താരം ബയേണിൽ തുടരുക. ഇരുപത്തിയെട്ടുകാരനായ താരം 2015 മുതൽ മാഴ്സെയുടെ താരമാണ്. 181 മത്സരങ്ങൾ മാഴ്സെക്ക് വേണ്ടി കളിച്ച ഇദ്ദേഹം എട്ട് ഗോളുകൾ നേടിയിട്ടുണ്ട്.
— FC Bayern English (@FCBayernEN) October 5, 2020
— FC Bayern English (@FCBayernEN) October 5, 2020