ഒഫീഷ്യൽ: ഗോൺസാലോ ഹിഗ്വയ്ൻ ഇനി ബെക്കാമിന്റെ ഇന്റർ മിയാമിക്കൊപ്പം !
അർജന്റൈൻ താരം ഗോൺസാലോ ഹിഗ്വയ്‌നെ എംഎൽഎസ്സ് ക്ലബായ ഇന്റർ മിയാമി തങ്ങളുടെ കൂടാരത്തിൽ എത്തിച്ചു. അല്പം മുമ്പാണ് തങ്ങൾ ഹിഗ്വയ്‌നെ സൈൻ ചെയ്ത വിവരം ഔദ്യോഗികമായി ഇന്റർ മിയാമി പുറത്തു വിട്ടത്. മുൻ ഇംഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് ഇന്റർ മിയാമി. താരവുമായുള്ള കരാർ യുവന്റസ് ഈ സീസണിൽ വേർപ്പെടുത്തി കൊണ്ട് താരത്തെ പോകാൻ അനുവദിച്ചിരുന്നു. ഇന്റർ മിയാമി സൈൻ ചെയ്യുന്ന ഏറ്റവും പ്രാധാനപ്പെട്ട താരമാണ് ഹിഗ്വയ്‌ൻ. മുമ്പ് ഫ്രഞ്ച് സൂപ്പർ താരം ബ്ലൈസ് മറ്റിയൂഡിയെ ഇന്റർമിയാമി റാഞ്ചിയിരുന്നു. ഒൻപതാം നമ്പർ ജേഴ്സി തന്നെയാണ് ഇന്റർ മിയാമിയിലും ഹിഗ്വയ്‌ൻ അണിയുക. ഇന്റർ മിയാമിക്കൊപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്നെ കഴിയുന്നതെല്ലാം ടീമിന് നൽകുമെന്നും ഹിഗ്വയ്‌ൻ അറിയിച്ചു.
Gonzalo Higuain played for the very best in Europe.
— B/R Football (@brfootball) September 18, 2020
Next stop, Miami 🔥 pic.twitter.com/uNb0k7QELX
മുമ്പ് നാപോളി, റയൽ മാഡ്രിഡ്, ചെൽസി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് ഹിഗ്വയ്‌ൻ. മൂന്ന് ലാലിഗ, മൂന്ന് സിരി എ, യുവേഫ യൂറോപ്പ ലീഗ് കിരീടം എന്നിവ ഹിഗ്വയ്‌ൻ നേടിയിട്ടുണ്ട്. ഒരു സിരി എ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഹിഗ്വയ്ന്റെ പേരിലാണ്. മുപ്പത്തിയാറു ഗോളുകളാണ് താരം ഒരു സിരി എ സീസണിൽ നേടിയിട്ടുള്ളത്. യുവന്റസിന് വേണ്ടി ആകെ 149 മത്സരങ്ങൾ കളിച്ച താരം 66 ഗോളുകളും 16 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതേ സമയം അർജന്റീനക്ക് വേണ്ടി 75 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ താരം നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിന് വേണ്ടി 264 മത്സരങ്ങൾ കളിച്ച താരം 121 ഗോളും 56 അസിസ്റ്റും നേടിയിട്ടുണ്ട്. താരത്തിന്റെ വരവ് ടീമിന് ഊർജ്ജമാവുമെന്നാണ് ഇന്റർ മിയാമി കരുതുന്നത്. സൂപ്പർ താരത്തിന്റെ വരവ് എംഎൽഎസ്സിന്റെ സ്വീകാര്യത വർധിപ്പിക്കുമെന്നാണ് കണക്കുക്കൂട്ടുന്നത്.
Our No. 9. Our third DP.
— Inter Miami CF (@InterMiamiCF) September 18, 2020
Record-breaking goalscorer @G_Higuain joins #InterMiamiCF.https://t.co/wlDWS9T249