ചെൽസിയുടെ ഹീറോയായി ജെയിംസ്, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ബ്രൈറ്റണെ തകർത്തു വിട്ടത്. ജോർജിഞ്ഞോ, ജെയിംസ്, സൂമ എന്നിവരാണ് നീലപ്പടക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചത് റീസേ ജെയിംസ് ആണെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. ഒരു ഗോൾ നേടിയ താരം ഒരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു. പ്രതിരോധനിര താരം താരമായ ജെയിംസ് മുന്നേറ്റനിരക്ക് വലിയ തോതിൽ തന്നെ സഹായകരമാവുമായായിരുന്നു. 56-ആം മിനിട്ടിലാണ് താരത്തിന്റെ അത്യുജ്ജല ഗോൾ പിറന്നത്. ഒരു കിടിലൻ ബുള്ളറ്റ് ഷോട്ടിലൂടെ താരം വലകുലുക്കുകയായിരുന്നു. പിന്നീട് സൂമ നേടിയ ഗോളിന് വഴിയൊരുക്കിയതും ജെയിംസ് ആയിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയതും ജെയിംസ് ആണ്. 8.9 ആണ് താരത്തിന്റെ റേറ്റിംഗ്. മറ്റുള്ള താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Now, that's how to score your first @premierleague goal!@reecejames_24! 🚀 #BHACHE pic.twitter.com/ApoOTyg4aW
— Chelsea FC (@ChelseaFC) September 14, 2020
ചെൽസി : 6.91
വെർണർ : 7.4
ലോഫ്റ്റസ് ചീക് : 6.2
മൗണ്ട് : 7.2
ഹാവെർട്സ് : 6.8
ജോർജിഞ്ഞോ : 7.6
കാന്റെ : 7.3
അലോൺസോ : 6.7
സൂമ : 7.9
ക്രിസ്റ്റൻസൺ : 6.9
ജെയിംസ് : 8.9
കെപ : 5.3
ഹുഡ്സൺ ഒഡോയ് : 6.0 -സബ്
ബാർക്ലി : 6.5 -സബ്
ആസ്പിലിക്യൂട്ട : 6.0 -സബ്
First game of the season. First Premier League goal for Chelsea!!🚀🚀New season let’s get it💙🙏🏽 pic.twitter.com/JYL2K5eOvQ
— Reece James (@reecejames_24) September 14, 2020