ബാഴ്സ നഷ്ടപ്പെടുത്തുന്നത് അവരുടെ ഏറ്റവും മികച്ച ആയുധത്തെയാണ്,ബാഴ്സക്ക് റയൽ താരത്തിന്റെ ഉപദേശം !
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുമോ ഇല്ലായോ എന്ന ചോദ്യം വളരെ ശക്തമായി പ്രചരിക്കാൻ തുടങ്ങിയിട്ട് ഇന്ന് എട്ട് ദിവസങ്ങൾ തികയുകയാണ്. ഇന്നലെ നടന്ന ചർച്ചയിൽ കാര്യമായ പുരോഗതികൾ ഒന്നും ഉണ്ടാവാത്തത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. എന്ത് തന്നെ സംഭവിച്ചാലും ക്ലബ് വിടണമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന മെസ്സിയും എന്ത് തന്നെ സംഭവിച്ചാലും മെസ്സിയെ വിടുന്ന പ്രശ്നമില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന ബർതോമ്യുവും അവരവരുടെ നിലപാടുകളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് മാറിയിട്ടില്ല. തങ്ങളുടെ നിലപാടുകൾ മയപ്പെടുത്താൻ ഇരുകൂട്ടരും തയ്യാറാവാത്തതാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതിനിടെ എഫ്സി ബാഴ്സലോണക്ക് ഈ വിഷയത്തിൽ തന്റെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചിരവൈരികളായ റയൽ മാഡ്രിഡിന്റെ ജർമ്മൻ താരം ടോണി ക്രൂസ്. ബാഴ്സ മെസ്സിയെ കൈവിട്ടാൽ അവരുടെ ഏറ്റവും മികച്ച ആയുധത്തെയാണ് അവർ കൈവിടുന്നതെന്നും അതിന് വലിയ വില നൽകേണ്ടി വരുമെന്നുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. കഴിഞ്ഞ ദിവസം ജർമ്മൻ പോഡ്കാസ്റ്റ് ആയ ഐൻഫാച് മാൽ ലുപ്പെന് നൽകിയ അഭിമുഖത്തിലാണ് ടോണി ക്രൂസ് മെസ്സിയെ കുറിച്ചുള്ള തന്റെ നിലപാടുകൾ വെളിപ്പെടുത്തിയത്.
Kroos: "If Messi isn't at Barcelona, it means they're missing their best weapon"https://t.co/lZoGHZ9Qsw
— SPORT English (@Sport_EN) September 2, 2020
” ഇത്തരത്തിലുള്ള താരങ്ങൾ ഒരിക്കലും തന്നെ അവരുടെ ചിരവരികളായ ക്ലബ്ബിലേക്ക് കൂടുമാറുകയോ അവർക്ക് വേണ്ടി കളിക്കാൻ പോവുകയോ ചെയ്യുന്നില്ല. അത് കൊണ്ട് തന്നെ മെസ്സി റയൽ മാഡ്രിലേക്ക് വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തീർച്ചയായും റയൽ മാഡ്രിഡിനെ സംബന്ധിച്ചെടുത്തോളം അത് മോശം കാര്യം തന്നെയാണ്. മെസ്സിയെ ബാഴ്സ കൈവിടാൻ തീരുമാനിക്കുകയാണെങ്കിൽ അതിനർത്ഥം, അവരുടെ ഏറ്റവും മികച്ച ആയുധത്തെ അവർ കൈവിട്ടു കളയുന്നു എന്നാണ്. തീർച്ചയായും മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ” ക്രൂസ് അഭിമുഖത്തിൽ പറഞ്ഞു. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ ചേക്കേറുമെന്നാണ് ക്രൂസ് വിശ്വസിക്കുന്നത്. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസ്സിയെക്കാൾ മികച്ചവൻ എന്നുമാണ് ക്രൂസ് വിശ്വസിക്കുന്നത്.
Toni Kroos was asked about the possibility of Lionel Messi leaving Barcelona for rivals Real Madrid this summer. 👀 https://t.co/2Pt9rWHCLk
— SPORTbible (@sportbible) September 2, 2020