മെസ്സിയെ ക്ലബ്ബിലെത്തിക്കണം, പണപ്പിരിവ് തുടങ്ങി സ്റ്റുട്ട്ഗർട്ട് ആരാധകൻ !
സൂപ്പർ താരം ലയണൽ മെസ്സിയെ തങ്ങളുടെ ക്ലബ്ബിൽ എത്തിക്കുക എന്നുള്ളത് ലോകത്തിലെ ഏതൊരു ഫുട്ബോൾ ക്ലബ് ആരാധകന്റെയും സ്വപ്നമായിരിക്കും എന്നാൽ ഈ ആഗ്രഹം വെറും സ്വപ്നമായി വിടാൻ തയ്യാറായില്ല സ്റ്റുട്ട്ഗർട്ട് ആരാധകനായ ടിം ആർട്ട്മാൻ. ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ വേണ്ടി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ് ഈ ആരാധകൻ. ജർമ്മൻ ലീഗായ ബുണ്ടസ്ലിഗയിലെ ക്ലബ് ആണ് സ്റ്റുട്ട്ഗർട്ട്. ഈ ക്ലബ്ബിന്റെ ആരാധകനായ ആർട്ട്മാൻ മെസ്സിയെ സൈൻ ചെയ്യാൻ കണ്ടെത്തിയ വഴിയാണ് പണപ്പിരിവ്. ഗോഫണ്ട്മീ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം തങ്ങളുടെ ക്ലബ്ബിന് മെസ്സിയെ സൈൻ ചെയ്യാൻ വേണ്ടി പണപ്പിരിവ് തുടങ്ങിയത്.
Barcelona presidential candidate insists Lionel Messi will NOT change his mind about leaving https://t.co/4eGA14Wxb8
— MailOnline Sport (@MailSport) September 1, 2020
മെസ്സിയുടെ റിലീസ് ക്ലോസ് 700 മില്യൺ യുറോയാണ്. എന്നാൽ ഇതിലും 200 മില്യൺ യുറോ കൂടുതൽ ആണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അതായത് 900 മില്യൺ യുറോയാണ് ഇദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നത്. മെസ്സിയെ മറ്റേതെങ്കിലും ക്ലബ് സൈൻ ചെയ്യുകയോ മെസ്സിയെ സ്റ്റുട്ട്ഗർട്ടിന് സൈൻ ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്താൽ ഈ പണം ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുമെന്നും ഇദ്ദേഹം ഉറപ്പിച്ചു പറയുന്നുണ്ട്. ഏതായാലും ഈ ആരാധകന്റെ ആവിശ്യം ജനങ്ങൾ തള്ളികളയാൻ തയ്യാറായിട്ടില്ല. ആളുകൾ പണമയച്ചു തുടങ്ങിയിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 500 യുറോ ഇതിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്.
Someone has started a fundraiser to try and buy Messi for Stuttgart … not far to go now 🙃 pic.twitter.com/5HsSrMbLrY
— ESPN FC (@ESPNFC) August 31, 2020