മെസ്സിയും നെയ്മറും ടീമിൽ, ക്രിസ്റ്റ്യാനോ പുറത്ത്, യുവേഫയുടെ സ്‌ക്വാഡ് ഓഫ് ദി സീസൺ ഇങ്ങനെ !

ഈ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള സ്‌ക്വാഡ് ഓഫ് ദി സീസൺ യുവേഫ പുറത്ത് വിട്ടു. യുവേഫയുടെ ടെക്ക്നിക്കൽ ഒബ്സർവേഴ്സ് ആണ് ഇരുപത്തിമൂന്ന് അംഗ സ്‌ക്വാഡിനെ പുറത്ത് വിട്ടത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും ലയണൽ മെസ്സിയുമാണ് സ്‌ക്വാഡിന്റെ പ്രധാന ആകർഷണം. എന്നാൽ യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്‌ക്വാഡിൽ ഇടംകണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗാരെത് സൗത്ത്ഗേറ്റ്, ഫിൽ നെവില്ലെ എന്നിവരടങ്ങുന്ന എട്ട് അംഗ ഒബ്സർവേഴ്സ് ആണ് ഈ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുന്നത്. ന്യൂയർ, ഒബ്ലാക്ക്, വാൻഡൈക്ക്, ഡിബ്രൂയിൻ, മാർക്കിഞ്ഞോസ്, പപ്പു ഗോമസ്, തോമസ് മുള്ളർ, ലെവന്റോസ്ക്കി, എംബാപ്പെ, സ്റ്റെർലിങ് എന്നീ മിന്നുംതാരങ്ങൾ എല്ലാം തന്നെ ഇടംകണ്ടെത്തിയിട്ടുണ്ട്. ചാമ്പ്യൻമാരായ ബയേണിലെ എട്ട് പേര് സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. മൂന്ന് പിഎസ്ജി താരങ്ങളെ മാത്രമേ ഇടംകണ്ടെത്തിയിട്ടൊള്ളൂ. ബാഴ്‌സയെ പ്രതിനിധീകരിക്കാൻ മെസ്സി ഉണ്ടായപ്പോൾ റയലിനെ പ്രതിനിധീകരിക്കാൻ ആരുമുണ്ടായില്ല. സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers

Manuel Neuer (Bayern)
Jan Oblak (Atlético)
Anthony Lopes (Lyon)

Defenders

Alphonso Davies (Bayern)
Joshua Kimmich (Bayern)
Virgil van Dijk (Liverpool)
Dayot Upamecano (Leipzig)
Angeliño (Leipzig)*
David Alaba (Bayern)

Midfielders

Thiago (Bayern)
Kevin De Bruyne (Man. City)
Houssem Aouar (Lyon)
Leon Goretzka (Bayern)
Marcel Sabitzer (Leipzig)
Marquinhos (Paris)
Alejandro Gómez (Atalanta)
Thomas Müller (Bayern)

Forwards

Serge Gnabry (Bayern)
Robert Lewandowski (Bayern)
Kylian Mbappé (Paris)
Neymar (Paris)
Lionel Messi (Barcelona)
Raheem Sterling (Man. City)

Leave a Reply

Your email address will not be published. Required fields are marked *