മെസ്സിക്കേറ്റ കുപ്പിയേറിൽ മാപ്പ്, മെക്സിക്കൻ പരിശീലകനെതിരെയുള്ള ആക്രമണത്തിൽ ഫിഫയുടെ സ്റ്റേറ്റ്മെന്റ്!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പരാഗ്വ അർജന്റീനയെ പരാജയപ്പെടുത്തിയത്. പരാഗ്വയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിനിടെ മെസ്സിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കോർണർ കിക്ക് എടുക്കാൻ വന്ന മെസ്സിക്ക് നേരെ ഒരു എതിർ ആരാധകൻ കുപ്പി കൊണ്ട് എറിയുകയായിരുന്നു. എന്നാൽ അത് മെസ്സിയുടെ ദേഹത്ത് തട്ടിയിരുന്നില്ല.കൂടാതെ അദ്ദേഹം മെസ്സിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ വിഷയത്തിൽ പരാഗ്വൻ താരമായ ഒമർ ആൽഡെറേറ്റെ ലയണൽ മെസ്സിയോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത് ഇങ്ങനെയാണ്.

“പ്രിയപ്പെട്ട മെസ്സി.. നിർഭാഗ്യവശാൽ ഒരു അനിഷ്ട സംഭവം എന്റെ രാജ്യത്ത് വെച്ചുകൊണ്ട് നിങ്ങൾക്ക് നേരിടേണ്ടിവന്നു.ഒരു ആരാധകൻ നിങ്ങളെ ബോട്ടിൽ കൊണ്ട് എറിഞ്ഞു. അക്കാര്യത്തിൽ ഞാൻ മാപ്പ് ചോദിക്കുന്നു.ലോകമെമ്പാടുമുള്ള മില്യൺ കണക്കിന് ആരാധകരുടെ ഐഡോൾ ആണ് നിങ്ങൾ. നിങ്ങൾക്കെതിരെ ഉണ്ടായ അപമര്യാദയിൽ ഞങ്ങൾ വലിയ ഖേദം പ്രകടിപ്പിക്കുന്നു. ഇത് നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹത്തെ പ്രതിനിധീകരിക്കുന്ന ഒന്നല്ല ” ഇതാണ് ആ എതിർ താരം എഴുതിയിട്ടുള്ളത്.

താരങ്ങൾക്ക് നേരെയുള്ള ആരാധകരുടെ ആക്രമണങ്ങൾ ഇപ്പോൾ വർദ്ധിച്ചു വരികയാണ്. ഇതിനോട് കൂട്ടിച്ചേർക്കേണ്ട ഒരു കാര്യമാണ് മെക്സിക്കൻ റഫറിക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോ ഹോണ്ടുറാസിനോട് പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ ഒരു ആരാധകൻ കുപ്പി നടത്തുകയും ആ ആക്രമണത്തിന്റെ ഫലമായി മെക്സിക്കൻ പരിശീലകന്റെ തല പൊട്ടി ചോര ഒഴുകുകയും ചെയ്തിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ വിവാദമായി.

ഇക്കാര്യത്തിൽ ഫിഫ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്.ഫിഫയുടെ പ്രസിഡണ്ടായ ഇൻഫാന്റിനോയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങൾക്ക് ഫുട്ബോളിൽ യാതൊരുവിധ സ്ഥാനവും ഇല്ല എന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി എടുക്കും എന്നുമാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഏതായാലും ആരാധകർക്ക് വലിയ ശിക്ഷാ നടപടികൾ ഇക്കാര്യത്തിൽ നേരിടേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *