മെസ്സി തന്നെ താരം, മികച്ച താരത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ച് MLS
കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ലയണൽ മെസ്സി ഏറ്റവും ഒടുവിൽ ഒരു മത്സരം കളിച്ചിരുന്നത്. പിന്നീട് പരിക്ക് കാരണം ദീർഘകാലം മെസ്സിക്ക് പുറത്തിരിക്കേണ്ടിവന്നു.എന്നാൽ കഴിഞ്ഞ അമേരിക്കൻ ലീഗ് മത്സരത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. തിരിച്ചുവരവിൽ മെസ്സി പൊളിച്ചടുക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ഇന്റർമയാമി ഫിലാഡൽഫിയ യൂണിയനെ തോൽപ്പിച്ചത്.ഈ മൂന്ന് ഗോളുകളിലും നമുക്ക് ലയണൽ മെസ്സിയെ കാണാൻ സാധിക്കും. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു മെസ്സി മത്സരത്തിൽ സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ അർഹിച്ച പുരസ്കാരം തേടിയെത്തിയിട്ടുണ്ട്.എംഎൽഎസിലെ പ്ലയെർ ഓഫ് ദി മാച്ച് ഡേ പുരസ്കാരമാണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. അതായത് ഈ ആഴ്ചയിലെ ഏറ്റവും മികച്ച MLS താരത്തിനുള്ള പുരസ്കാരമാണിത്.MLS തന്നെ ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് അറിയിച്ചിട്ടുണ്ട്.
എന്നാൽ മെസ്സി ഇത് ആദ്യമായിട്ടല്ല നേടുന്നത്. ഈ സീസണിൽ ഇതിനു മുൻപ് മൂന്നുതവണ മെസ്സി മാച്ച് ഡേ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.32ആം ആഴ്ച്ചയിലെ പുരസ്കാരമാണ് മെസ്സി ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. വീക്ക് 9, വീക്ക് 11,12 എന്നിവയിലെ മാച്ച് ഡേ പുരസ്കാരങ്ങളും സ്വന്തമാക്കിയത് ലയണൽ മെസ്സി തന്നെയായിരുന്നു.പിന്നീട് കോപ്പ അമേരിക്ക കാരണവും പരിക്ക് കാരണവും ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാവുകയായിരുന്നു. പക്ഷേ തിരിച്ചുവരവിൽ മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
ഇതോടെ ഈ പുരസ്കാരം ഈ സീസണിൽ ഇന്റർമയാമി 7 തവണ നേടിക്കഴിഞ്ഞു.നാല് തവണ നേടിയ മെസ്സിക്ക് പുറമെ സുവാരസ് 3 തവണ ഇത് സ്വന്തമാക്കിയിട്ടുണ്ട്.അമേരിക്കൻ ലീഗിൽ തകർപ്പൻ പ്രകടനമാണ് മെസ്സി ഇതുവരെ പുറത്തെടുത്തിട്ടുള്ളത്.ആകെ 19 മത്സരങ്ങൾ കളിച്ച മെസ്സി 30 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. 15 ഗോളുകളും 15 അസിസ്റ്റുകളുമാണ് ഇതുവരെ അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.