അതിന് മുന്നേ എന്തായാലും മെസ്സി തിരിച്ചെത്തും: ഉറപ്പ് നൽകി ഇന്റർ മയാമി കോച്ച്
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലായിരുന്നു ലയണൽ മെസ്സിക്ക് ഗുരുതരമായി പരിക്കേറ്റത്. കൊളംബിയക്കെതിരെയുള്ള മത്സരത്തിനിടെ ആംഗിൾ ഇഞ്ചുറിയാണ് താരത്തെ പിടികൂടിയിട്ടുള്ളത്. അതിനുശേഷം ഇതുവരെ കളത്തിലേക്ക് മടങ്ങിയെത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.നിലവിൽ വ്യക്തിഗത ട്രെയിനിങ് മെസ്സി ആരംഭിക്കുന്നതേ ഉള്ളൂ. മെസ്സി എന്ന് കളിക്കാൻ ഇറങ്ങും എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്റർമയാമിക്ക് ഇനി റെഗുലർ സീസണിൽ 9 മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതിനുശേഷം എംഎൽഎസിലെ പ്ലേ ഓഫ് മത്സരങ്ങളാണ് ഇന്റർമയാമി കളിക്കുക. ഒക്ടോബർ അവസാനത്തിലാണ് ഈ പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക.എന്നാൽ ഇതിനു മുൻപ് മെസ്സി എന്തായാലും തിരിച്ചെത്തും എന്നുള്ള ഉറപ്പ് ഇന്റർമയാമി പരിശീലകനായ ടാറ്റ മാർട്ടിനോ നൽകിയിട്ടുണ്ട്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സി എന്ന് തിരിച്ചു വരും എന്നുള്ളത് കൃത്യമായി നമുക്ക് പറയാൻ കഴിയില്ല. അദ്ദേഹത്തിന് എങ്ങനെയുണ്ട് എന്നുള്ളതിന് ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ ട്രെയിനിങ് സെഷനുകൾക്ക് ഇക്കാര്യത്തിൽ പ്രാധാന്യമുണ്ട്.പക്ഷേ പ്ലേ ഓഫിനെ മുന്നേ അദ്ദേഹം തിരിച്ചെത്തും.റെഗുലർ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയും “ഇതാണ് മാർട്ടിനോ പറഞ്ഞിട്ടുള്ളത്.
വരുന്ന സെപ്റ്റംബറിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. പരിക്ക് കാരണം മെസ്സിക്ക് ഈ മത്സരങ്ങൾ നഷ്ടമാകുന്നുണ്ട്. ഏതായാലും ഒക്ടോബറിൽ എങ്കിലും മെസ്സി തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ഇന്റർമയാമിയുടെ എതിരാളികൾ സിൻസിനാറ്റിയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചു മണിക്കാണ് ഈ മത്സരം നടക്കുക.