മെസ്സിയെ സിറ്റി സൈൻ ചെയ്യാത്തത് എന്ത്കൊണ്ട്? പെപ് പറയുന്നു
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചത്. അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയാണ് മെസ്സിയെ സ്വന്തമാക്കിയത്. ഒരുകാലത്ത് ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തും എന്നുള്ള വ്യാപകമായ റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ അത് നടക്കാതെ പോവുകയായിരുന്നു.
എന്തുകൊണ്ടാണ് ലയണൽ മെസ്സി ഇപ്പോൾ സൈൻ ചെയ്യാത്തത് എന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയോട് ചോദിക്കപ്പെട്ടിരുന്നു.2022 എന്ന വർഷത്തോടുകൂടി മെസ്സി ഫുട്ബോൾ അവസാനിപ്പിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. വേൾഡ് കപ്പ് നേടിയതോടെ മെസ്സിക്ക് ഇനി ഒന്നും തെളിയിക്കാൻ ഇല്ലെന്നും പെപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“2022 വേൾഡ് കപ്പ് നേടിയതോടുകൂടി ലയണൽ മെസ്സി ഫുട്ബോൾ ഫിനിഷ് ചെയ്തു. നിലവിൽ അദ്ദേഹം എൻജോയ്മെന്റിനു വേണ്ടിയാണ് ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ബാക്കി ഒന്നിനെക്കുറിച്ചും അദ്ദേഹം കെയർ ചെയ്യുന്നില്ല.മെസ്സിക്ക് ഇനി ഒന്നും തന്നെ തെളിയിക്കാനുമില്ല. നിലവിൽ തന്റെ ഒപ്പം കളിക്കുന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന മിഷനിലാണ് മെസ്സി ഉള്ളത്.ഞാൻ പരിശീലിപ്പിച്ച ഏറ്റവും മികച്ച താരം മെസ്സിയാണ്,എന്നെ ഒരു മികച്ച പരിശീലകൻ ആക്കിയതും മെസ്സിയാണ് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി യൂറോപ്പ്യൻ ഫുട്ബോളിലേക്ക് ഒരു മടക്കമില്ല എന്ന് മെസ്സി തന്നെ വ്യക്തമാക്കിയിരുന്നു.ഇന്റർമയാമിയിൽ വെച്ച് തന്നെ വിരമിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാനുകൾ.