മെസ്സിക്കൊപ്പം കോപ അമേരിക്ക കിരീടം നേടണം,ക്രിസ്റ്റ്യാനോ ഫാൻ ഗർനാച്ചോയുടെ സന്ദേശം!
കോപ അമേരിക്കയിലെ ആദ്യ മത്സരത്തിന് വേണ്ടി അർജന്റീന ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ കാനഡയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് നമുക്ക് ഈ മത്സരം ഉപേക്ഷിക്കാൻ സാധിക്കുക.കോപ അമേരിക്കക്കുള്ള ഫൈനൽ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ അലജാൻഡ്രോ ഗർനാച്ചോക്ക് സാധിച്ചിരുന്നു. കേവലം 19 വയസ്സുള്ള താരം ആദ്യമായാണ് കോപ അമേരിക്ക സ്ക്വാഡിൽ ഇടം കണ്ടെത്തുന്നത്.
നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കോപ്പ അമേരിക്ക കിരീടം നിലനിർത്തുക എന്നുള്ളതാണ്.അതിനുവേണ്ടിയാണ് ലയണൽ മെസ്സിയും സംഘവും അമേരിക്കയിൽ ഇറങ്ങുന്നത്. ഇതിനിടെ തന്റെ ആരാധകർക്കായി ഗർനാച്ചോ ഒരു സന്ദേശം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കോപ്പ അമേരിക്ക കിരീടം എന്ന സ്വപ്നത്തിന് പുറകെയാണ് എല്ലാവരും ഉള്ളത് എന്നാണ് ഗർനാച്ചോ പറഞ്ഞിട്ടുള്ളത്.സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ചിട്ടുള്ള വാക്കുകൾ ഇങ്ങനെയാണ്.
“ആദ്യമായി ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഇതെന്റെ ആദ്യത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ആണ്. കിരീടം എന്ന സ്വപ്നത്തിന് പുറകിലാണ് ഞങ്ങളെല്ലാവരും ഉള്ളത്. നമുക്ക് മുന്നോട്ടു പോകാം “ഇതാണ് ഗർനാച്ചോ പറഞ്ഞിട്ടുള്ളത്.

നാളത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഗർനാച്ചോ ഉണ്ടാവില്ല.അതേസമയം സബ്സ്റ്റിറ്റ്യൂട്ട് റോളിൽ അദ്ദേഹം എത്താനുള്ള സാധ്യതകൾ ഏറെയാണ്.സമീപകാലത്തെ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ഈ താരത്തിന് കഴിയുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കടുത്ത ആരാധകനാണ് ഗർനാച്ചോ. എന്നാൽ ഇപ്പോൾ ലയണൽ മെസ്സിക്കൊപ്പം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുക എന്ന വലിയ സ്വപ്നത്തിന് പിറകിലാണ് താരമുള്ളത്.