റെഗിലോണിന് പിന്നാലെ ചെൽസിയും, ട്രാൻസ്ഫർ മാർക്കറ്റിൽ രംഗം കൊഴുക്കുന്നു !
റയൽ മാഡ്രിഡിന്റെ സൂപ്പർ താരം സെർജിയോ റെഗിലോണിന് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും രംഗത്ത് വന്നതായി റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്ക, സ്കൈ സ്പോർട്സ് എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ സെവിയ്യക്ക് വേണ്ടി ലോണിൽ കളിക്കുന്ന താരം ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മിന്നും പ്രകടനമാണ് ഈ സീസണിൽ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. താരത്തെ എങ്ങനെയെങ്കിലും ക്ലബിൽ സ്ഥിരമായി നിലനിർത്താനുള്ള ശ്രമങ്ങൾ സെവിയ്യ തുടരുന്നതിനിടെയാണ് ചെൽസി വെല്ലുവിളി ഉയർത്തി കൊണ്ട് രംഗത്തേക്ക് വരുന്നുണ്ട്. മികച്ച പ്രതിരോധനിര താരങ്ങളെ അന്വേഷിച്ചു നടക്കുന്ന ലംപാർഡിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. പ്രത്യേകിച്ച് മാർക്കോസ് അലോൺസോ ഈ സീസണിൽ ക്ലബ് വിടുമെന്നിരിക്കെ താരത്തിന്റെ പകരക്കാരൻ എന്ന രൂപത്തിലാണ് ചെൽസി റെഗിലോണെ കണ്ടു വെച്ചിട്ടുള്ളത്.
🚨 El Chelsea, al acecho por Reguilón https://t.co/K9OyZsMoNq Informa @SantiSiguero
— MARCA (@marca) August 3, 2020
കഴിഞ്ഞ സീസണിൽ ജൂലെൻ ലോപെട്യുഗിക്ക് കീഴിൽ റയലിൽ വെച്ച് ഏറെ പ്രശംസ പിടിച്ചു പറ്റിയ താരമാണ് റെഗിലോൺ. ലോപെട്യുഗി സെവിയ്യയിലേക്ക് ചേക്കേറിയതിന് ശേഷം താരത്തെയും ക്ലബിൽ എത്തിച്ചു. എന്നാൽ ഈ സീസണോടെ താരത്തിന്റെ ലോൺ കാലാവധി അവസാനിക്കും. റയൽ മാഡ്രിഡിൽ മെന്റി, മാഴ്സെലോ എന്നിവരുണ്ടായതിനാൽ താരത്തിന് അവസരം കുറവായിരിക്കും എന്നതാണ് അദ്ദേഹത്തെ റയൽ വിടാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഈ കാര്യത്തിൽ റയൽ ഒരു തീരുമാനം എടുത്തിട്ടില്ല. എന്നാൽ താരത്തെ വിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ ചെൽസി ശക്തമായ രീതിയിൽ തന്നെ രംഗത്തുണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്.അതേസമയം മറ്റു ചില ക്ലബുകളും താരത്തിന് വേണ്ടി രംഗത്തുണ്ട്.
Chelsea have joined Everton in the race to sign Real Madrid's Sergio Reguilon, voted "the best left-back in La Liga" last season.
— Sky Sports Premier League (@SkySportsPL) August 3, 2020