എന്താണ് സിറ്റിയുടെ വിജയരഹസ്യം? ക്ലബ്ബ് വിടുന്ന സൂചനകൾ നൽകി പെപ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന അവസാന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ഫിൽ ഫോഡന്റെ ഇരട്ട ഗോളുകളാണ് അവർക്ക് തുണയായത്.ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നിലനിർത്തി.

തുടർച്ചയായി നാലാം തവണയും പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ടീമിന്റെ വിജയരഹസ്യം എന്താണ് എന്നതിനെക്കുറിച്ച് ഇപ്പോൾ പെപ് സംസാരിച്ചിട്ടുണ്ട്. താരങ്ങൾ തമ്മിലുള്ള ഒരു ബോണ്ടാണ് ഈ ടീമിന്റെ രഹസ്യം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഏറ്റവും നല്ല മനുഷ്യരുടെയും താരങ്ങളുടെയും ഏറ്റവും മികച്ച ഗ്രൂപ്പാണ് ഞങ്ങളുടേത്.താരങ്ങൾ തമ്മിലുള്ള ബന്ധം അത് അസാധാരണമാണ്. എന്റെ ജീവിതത്തിൽ ഇങ്ങനെയുള്ള ബന്ധം ഞാൻ കണ്ടിട്ടില്ല. അത് തന്നെയാണ് ഞങ്ങളുടെ രഹസ്യവും ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

അതേസമയം അടുത്ത സീസണിന് ശേഷം ക്ലബ്ബ് വിടും എന്നുള്ള സൂചനയും പെപ് നൽകിയിട്ടുണ്ട്.അതേക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

” വരുന്ന സീസണിലും ഇവിടെത്തന്നെ തുടരാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.പക്ഷേ യാഥാർത്ഥ്യം എന്തെന്നാൽ ഞാൻ ഒരുപാട് കാലം ഇനിയും തുടരുന്നതിനേക്കാൾ ക്ലബ്ബ് വിടാനാണ് സാധ്യത.അടുത്ത സീസണിന് ശേഷം ക്ലബ്ബിന് എന്താണ് മികച്ചതെന്ന് ഞങ്ങൾ തീരുമാനിക്കും.പക്ഷേ നിലവിൽ ഞാൻ ഹാപ്പിയാണ്. ഇവിടെ തന്നെ തുടരും. എന്നെ നല്ല രൂപത്തിൽ അവർ കെയർ ചെയ്യുന്നുണ്ട്. എനിക്ക് ആവശ്യമുള്ളതെല്ലാം അവർ നൽകുന്നുമുണ്ട്. താരങ്ങളെ മാത്രമല്ല, മറ്റ് പലതും അവർ എനിക്ക് നൽകിയിട്ടുണ്ട് “ഇതാണ് സിറ്റിയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

2025 വരെയാണ് അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നത്.ഈ കരാർ ഇതുവരെ അദ്ദേഹം പുതുക്കിയിട്ടില്ല. അടുത്ത സീസണിന് ശേഷം പെപ് സിറ്റി വിടാൻ സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *