ലോകം അവസാനിക്കുകയൊന്നുമില്ലല്ലോ? ചെൽസിയെ കുറിച്ച് പോച്ചെട്ടിനോ

ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി നടത്തിയിട്ടുള്ളത്. പലപ്പോഴും അവർക്ക് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് ചെൽസി ഉള്ളത്. 11 തോൽവികൾ പ്രീമിയർ ലീഗിൽ മാത്രമായി വഴങ്ങിയിട്ടുണ്ട്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ചെൽസിക്ക് സാധിക്കാതെ പോയിട്ടുണ്ട്.

അതുകൊണ്ടുതന്നെ പരിശീലകനായ മൗറിസിയോ പോചെട്ടിനോയെ ക്ലബ്ബ് പുറത്താക്കും എന്നുള്ള റൂമറുകൾ സജീവമാണ്. ഇതേക്കുറിച്ച് ഇപ്പോൾ പോച്ചെട്ടിനോ തന്നെ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.ചെൽസി പുറത്താക്കി എന്ന് കരുതി ലോകം അവസാനിക്കില്ലല്ലോ എന്നാണ് പോച്ചെട്ടിനോ മറുപടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഞങ്ങൾ ഹാപ്പിയാണെങ്കിൽ അത് പെർഫെക്റ്റാണ്. പക്ഷേ ക്ലബ്ബിന്റെ ഉടമസ്ഥർ ഹാപ്പിയാണോ, സ്പോർട്ടിംഗ് ഡയറക്ടർ ഹാപ്പിയാണോ എന്നതിനേക്കാളൊക്കെ ഉപരി ഞങ്ങൾ ഹാപ്പിയാണോ എന്നത് നിങ്ങൾ ഞങ്ങളോട് ചോദിക്കണം.ചിലപ്പോൾ ഞങ്ങൾ ഹാപ്പിയായിരിക്കില്ല.അതുകൊണ്ടുതന്നെ ഈ സാഹചര്യം അംഗീകരിച്ച് എനിക്ക് പുറത്തു പോകേണ്ടി വന്നേക്കാം. ഏൽപ്പിച്ച ജോലി ഞങ്ങൾക്ക് ചെയ്യാൻ കഴിയാത്തതിൽ ഞങ്ങൾക്ക് ദുഃഖം ഉണ്ടായിരിക്കാം. ഞാൻ ഹാപ്പിയല്ല എന്ന് ഞാൻ പറയുന്നില്ല.പക്ഷേ എനിക്ക് ചെൽസിയുമായി പിരിയേണ്ടി വന്നാൽ അതൊരു പ്രശ്നമല്ല, കാരണം അതുകൊണ്ട് ലോകം ഒന്നും അവസാനിക്കാൻ പോകുന്നില്ലല്ലോ “ഇതാണ് ചെൽസിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് ചെൽസി പുറത്താക്കുകയാണെങ്കിൽ ആ സാഹചര്യം അംഗീകരിച്ചുകൊണ്ട് ക്ലബ്ബ് വിടും എന്ന് തന്നെയാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിലായി നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ ക്ലബ്ബാണ് ചെൽസി. എന്നാൽ അതൊന്നും ഫലവത്താകാതെ പോയത് അവരുടെ ഉടമസ്ഥർക്ക് നിരാശ നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *