എതിരാളികളെ കരുതിയിരുന്നോളൂ, ഒമ്പതാമത്തെ ബാലൺഡി’ഓർ ലക്ഷ്യം വെച്ച് മെസ്സി വരുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ ഒരു ഗംഭീര തുടക്കമാണ് നേടിയെടുത്തിട്ടുള്ളത്. അമേരിക്കൻ ലീഗിൽ എട്ടുമത്സരങ്ങൾ മാത്രം കളിച്ച മെസ്സി 10 ഗോളുകളും 9 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് കപ്പിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ മാത്രമായി മെസ്സി അഞ്ച് അസിസ്റ്റുകളും ഒരു ഗോളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.

നിലവിലെ ബാലൺഡി’ഓർ ജേതാവ് കൂടിയാണ് മെസ്സി. പക്ഷേ ഇത്തവണ മെസ്സിക്ക് വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നില്ല.എംബപ്പേ,ബെല്ലിങ്ങ്ഹാം,കെയ്ൻ എന്നീ താരങ്ങൾക്കാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ മെസ്സിയുടെ മാസ്മരിക പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ആരാധകർ ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. മെസ്സി ഒമ്പതാമത്തെ ബാലൺഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള പോരാട്ടം ഒഫീഷ്യലായി കൊണ്ട് സ്റ്റാർട്ട് ചെയ്തു എന്നാണ് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിട്ടുള്ളത്.

പ്രത്യേകിച്ച് എക്സിലാണ് ചർച്ചകൾ നടക്കുന്നത്. അതായത് ലയണൽ മെസ്സിക്ക് ഇത്തവണത്തെ ബാലൺഡി’ഓറും സ്വന്തമാക്കാൻ കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനോടൊപ്പം ലീഗ്സ് കപ്പ് കിരീടം മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.അത് ഈ കാലയളവിലാണ് പരിഗണിക്കപ്പെടുന്നത്.കൂടാതെ ഇപ്പോൾ അമേരിക്കൻ ലീഗിൽ മെസ്സി മികച്ച പ്രകടനം നടത്തുന്നു.ഇനി കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കാനുണ്ട്. അതിൽ അർജന്റീന കിരീടം നേടുകയും മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താൽ മെസ്സിക്ക് ഇത്തവണത്തെ ബാലൺഡി’ഓറും നേടാൻ കഴിയുമെന്നാണ് ആരാധകർ പറയുന്നത്. അതായത് എതിരാളികൾക്ക് വെല്ലുവിളിയായി കൊണ്ട് ഇത്തവണയും ലയണൽ മെസ്സി ബാലൺഡി’ഓർ പോരാട്ടത്തിൽ സജീവമായി കൊണ്ട് ഉണ്ടാകും എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

ഗോൾ ഈയിടെ പുതുക്കി പ്രസിദ്ധീകരിച്ച ബാലൺഡി’ഓർ പവർ റാങ്കിങ്ങിൽ മെസ്സി 20ആം സ്ഥാനത്താണ് ഉണ്ടായിരുന്നത്.ബാലൺഡി’ഓർ നിലനിർത്തണമെങ്കിൽ മെസ്സിക്ക് ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ആരു നേടുന്നുവോ അതിനെ ആശ്രയിച്ചാണ് കൂടുതൽ സാധ്യതകളും നിലകൊള്ളുന്നത്. കൂടാതെ ഈ വർഷം തന്നെ നടക്കുന്ന കോപ്പ അമേരിക്കക്കും യൂറോകപ്പിനും ഇക്കാര്യത്തിൽ വലിയ പ്രാധാന്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *