ആ പാസ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല: മെസ്സി മാജിക്കിൽ അത്ഭുതപ്പെട്ട് റോഹാസ്
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ഇന്റർമയാമി സ്വന്തമാക്കിയത്.രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് അവർ എതിരാളികളായ ന്യൂയോർക്ക് റെഡ് ബുൾസിനെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് തിളങ്ങിയത്.ഇന്റർമയാമി നേടിയ ആറ് ഗോളിലും മെസ്സി ഉണ്ടായിരുന്നു.
ഒരു ഗോളും അഞ്ച് അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയത്.സുവാരസ് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. അതേസമയം മറ്റൊരു താരമായ മത്യാസ് റോഹാസ് രണ്ട് ഗോളുകൾ മത്സരത്തിൽ നേടിയിരുന്നു. അതിൽ അദ്ദേഹം നേടിയ രണ്ടാമത്തെ ഗോൾ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.അതിന് കാരണം ലയണൽ മെസ്സിയുടെ അസിസ്റ്റ് തന്നെയാണ്.മെസ്സിയുടെ വിഷൻ എത്രത്തോളം ഉണ്ട് എന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു ആ ഗോൾ.
നാലു പ്രതിരോധനിര താരങ്ങൾക്കിടയിലൂടെ മെസ്സി കൃത്യമായി റോഹാസിലേക്ക് പന്ത് എത്തിക്കുകയായിരുന്നു. ഒരു അത്ഭുതകരമായ പാസ് തന്നെയാണ് മെസ്സി നൽകിയിട്ടുള്ളത്. അതിൽ റോഹാസ് അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Matías Rojas: "Messi surprises me every day since I got here. I didn’t expect to receive that pass from him. From one moment to the other I had the ball at my feet and I didn’t know how haha." pic.twitter.com/xRidw3lZNH
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) May 5, 2024
” ഞാൻ ഇവിടെ എത്തിയ അന്ന് മുതൽ എല്ലാ ദിവസവും മെസ്സി എന്നെ അത്ഭുതപ്പെടുത്തുകയാണ്.ആ സമയത്ത് മെസ്സിയിൽ നിന്ന് ആ പാസ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരൊറ്റ നിമിഷം കൊണ്ട് ആ ബോൾ എന്റെ കാലുകളിൽ എത്തി. അത് എങ്ങനെ എന്ന് പോലും എനിക്ക് മനസ്സിലായില്ല ” ഇതാണ് ആ പാസിനെ കുറിച്ച് റോഹാസ് പറഞ്ഞിട്ടുള്ളത്.
OMG 😱 WHAT A PASS FROM MESSI 👏
— Major League Soccer (@MLS) May 5, 2024
Matias Rojas bags a brace! pic.twitter.com/BN9YFLmeqx
തകർപ്പൻ പ്രകടനമാണ് മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. അമേരിക്കൻ ലീഗിൽ എട്ടു മത്സരങ്ങൾ മാത്രം കളിച്ച മെസ്സി 19 ഗോൾ പങ്കാളിത്തങ്ങൾ നേടിക്കഴിഞ്ഞു. 10 ഗോളുകളും ഒൻപത് അസിസ്റ്റുകളുമാണ് ലീഗിൽ മാത്രമായി മെസ്സി നേടിയിട്ടുള്ളത്.