മെസ്സി ഉണ്ടാകുമ്പോൾ എതിരാളികൾ ഫൈനൽ പോലെ കളിക്കുന്നു: വ്യക്തമാക്കി സഹതാരം
സൂപ്പർ താരം ലയണൽ മെസ്സി നിലവിൽ മിന്നുന്ന പ്രകടനമാണ് പുറത്തിറക്കുന്നത്.പരിക്ക് കാരണം ചില മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ പരിക്കിൽ നിന്നും മടങ്ങി വന്നതിനു ശേഷം മെസ്സി കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. ആറ് ഗോളുകളും 4 അസിസ്റ്റുകളും മെസ്സി തിരിച്ചു വന്നതിനുശേഷം സ്വന്തമാക്കി. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
ലയണൽ മെസ്സിക്കൊപ്പം ഇന്റർമയാമിയിൽ കളിക്കുന്ന സഹതാരമാണ് മാഴ്സെലോ വെയ്ഗാന്റ്. അടുത്ത ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തെക്കുറിച്ച് ഇപ്പോൾ വെയ്ഗാന്റ് സംസാരിച്ചിട്ടുണ്ട്. അതായത് മെസ്സി ഉണ്ടാകുമ്പോൾ എതിരാളികൾ ഫൈനൽ പോലെയാണ് കളിക്കുക എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.വെയ്ഗാന്റിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Bow down to the king. 👑
— Major League Soccer (@MLS) May 2, 2024
Messi claims his throne as MLS Player of the Month. 🏅 pic.twitter.com/zeF64qlchN
” വളരെയധികം തീവ്രതയോടെ കൂടി തന്നെ ന്യൂയോർക്ക് ഞങ്ങൾക്കെതിരെ കളിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.ഞങ്ങളുടെ ടീമിൽ മെസ്സി ഉണ്ടാകുമ്പോൾ, എതിരാളികൾ എല്ലാവരും ഫൈനൽ പോലെയാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ ഞങ്ങളും എല്ലാം മത്സരങ്ങളും ഫൈനൽ പോലെ കളിക്കണം.ഞങ്ങൾ ലക്ഷ്യം വെക്കുന്നതെല്ലാം സ്വന്തമാക്കണം.നിലവിൽ ടീം നല്ല നിലയിലാണ് ഉള്ളത്.ഞങ്ങളെല്ലാവരും വളരെയധികം ഹാപ്പിയാണ്. ഈ മത്സരത്തിന് വേണ്ടി ഞങ്ങൾ വളരെയധികം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട് ” ഇതാണ് വെയ്ഗാന്റ് പറഞ്ഞിട്ടുള്ളത്.
അടുത്ത ലീഗ് മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസാണ് ഇന്റർമയാമിയുടെ എതിരാളികൾ. പിറന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:00 മണിക്ക് ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. അവസാനമായി ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. അതിന് മറുപടി നൽകുക എന്ന ഉദ്ദേശത്തിലാണ് ഇന്റർമയാമി ഇപ്പോഴുള്ളത്.