ചെൽസി സൂപ്പർ താരങ്ങൾക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ഉണ്ടായേക്കില്ല?
ഇന്നലെ നടന്ന എഫ്എ കപ്പിൽ കിരീടം കൈവിട്ടതിന് പിന്നാലെ ചെൽസിക്ക് മറ്റൊരു തിരിച്ചടി കൂടി. ടീമിന്റെ രണ്ട് പ്രധാനപ്പെട്ട താരങ്ങൾക്കാണ് ഇന്നലെ പരിക്കേറ്റത്. കൂടാതെ ഇരുവർക്കും ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരം നഷ്ടമാവുമെന്ന് അറിയിച്ചിട്ടുണ്ട്. ക്രിസ്ത്യൻ പുലിസിച്ച്, സെസാർ ആസ്പിലികൂട്ട എന്നിവർക്ക് ആണ് ഇന്നലത്തെ മത്സരത്തിൽ പരിക്കേറ്റത്. ഇരുവർക്കും ഹാംസ്ട്രിങ് ഇഞ്ചുറി ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാവുമെന്നത് പരിശീലകൻ ലംപാർഡ് സ്ഥിരീകരിക്കുകയും ചെയ്തു.
Frank Lampard has ruled Christian Pulisic, Cesar Azpilicueta and Pedro out of Chelsea’s Champions League tie with Bayern after they picked up injuries in the FA Cup final today. Jorginho and Marcos Alonso (both suspended) will also miss the game pic.twitter.com/2jwtZePpRT
— Bayern & Germany (@iMiaSanMia) August 1, 2020
” പരിക്കിന്റെ വിശദമായ വിവരങ്ങൾ ഒന്നും തന്നെ എന്റെ പക്കലില്ല. എന്നാൽ പുലിസിചിനും ആസ്പിക്കും ഹാംസ്ട്രിങ് ഇഞ്ചുറി ആണ് ഏറ്റിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവരുടെ പരിക്കിന്റെ പൂർണ്ണവിവരങ്ങൾ പുറത്തു വിടും. പക്ഷെ അടുത്ത ആഴ്ചത്തേക്ക് അവർ ഫിറ്റ്നസ് വീണ്ടെടുത്ത് കൊണ്ട് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ല എന്നത് വ്യക്തമായ കാര്യമാണ് ” ലംപാർഡ് മത്സരശേഷം പറഞ്ഞു. ഓഗസ്റ്റ് എട്ടിനാണ് ചെൽസി ബയേണിനെ പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ നേരിടുന്നത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന ആദ്യപാദത്തിൽ മൂന്ന് ഗോളിന് ചെൽസി നാണം കെട്ടിരുന്നു. ഇരുവരുടെയും പരിക്ക് കൂടി ആയപ്പോൾ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഏതാണ്ട് അസ്തമിച്ച പോലെയാണ്.
Chelsea face nervous wait over Pulisic and Azpilicueta injuries with duo set to miss Bayern Munich clash | London Evening Standard Pulisic is best Chelsea player and best US player since LD! But…we need more, can’t build a team on 1. LD had DMB! https://t.co/lJefzl6lQW
— Robert Miller (@robtmill) August 2, 2020