ഇരട്ട ഗോളുകളും അസിസ്റ്റും, മെസ്സി മാജിക്കിൽ വീണ്ടും വിജയം നേടി ഇന്റർമയാമി!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമിക്ക് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്റർമയാമി വിജയിച്ചിട്ടുള്ളത്.ന്യൂ ഇംഗ്ലണ്ടിന്റെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ മെസ്സിയാണ് തിളങ്ങിയിട്ടുള്ളത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി മത്സരത്തിൽ കരസ്ഥമാക്കിയിട്ടുള്ളത്.
മത്സരം വീക്ഷിക്കാൻ 65000 ആരാധകർ ഈ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ന്യൂ ഇംഗ്ലണ്ട് ലീഡ് കരസ്ഥമാക്കി. പക്ഷേ ആദ്യപകുതി അവസാനിക്കുന്നതിനു മുന്നേ മെസ്സിയിലൂടെ ഇന്റർമയാമി തിരിച്ചടിച്ചു. റോബർട്ട് ടൈലറുടെ അസിസ്റ്റിൽ നിന്നാണ് മെസ്സി ഗോൾ നേടിയിട്ടുള്ളത്.രണ്ടാം പകുതിയിൽ മെസ്സി കൂടുതൽ മികവിലേക്ക് ഉയർന്നു.സെർജിയോ ബുസ്ക്കെറ്റ്സിന്റെ അസിസ്റ്റിൽ മറ്റൊരു ഗോൾ കൂടി കണ്ടെത്തുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ ക്രമാസ്ക്കി കൂടി ഗോൾ നേടിയതോടെ മത്സരം 3-1 എന്ന നിലയിലായി. മെസ്സിയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞുവെങ്കിലും അവിടെയുണ്ടായിരുന്ന ക്രമാസ്ക്കി അത് ഗോളാക്കി മാറ്റുകയായിരുന്നു.
🚨📊 | Leo Messi for Inter Miami this season so far in all competitions:
— PSG Chief (@psg_chief) April 28, 2024
10 Games 👚
11 Goals ⚽️
6 Assists 🅰️
𝐓𝐇𝐄 𝐆𝐑𝐄𝐀𝐓𝐄𝐒𝐓 𝐎𝐅 𝐀𝐋𝐋 𝐓𝐈𝐌𝐄 🐐 pic.twitter.com/LCgYObfelZ
ഏറ്റവും ഒടുവിൽ സുവാരസാണ് ഗോൾ കണ്ടെത്തിയത്. മെസ്സി നൽകിയ പാസ്സ് സുവാരസ് ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ തുടർച്ചയായി മൂന്നാമത്തെ മത്സരത്തിലും ഇന്റർമയാമി വിജയിക്കുകയും ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.