മെസ്സി,നെയ്മർ എന്നിവരെ കണ്ടും പഠിച്ചും അനുകരിച്ചുമാണ് ഞാൻ വളർന്നത്:മുസിയാല

ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ജമാൽ മുസിയാല. ജർമ്മനിയുടെ ദേശീയ ടീമിന് വേണ്ടിയും ബയേണിന് വേണ്ടിയും മികച്ച പ്രകടനം താരം പുറത്തെടുക്കാറുണ്ട്. ഇത്തവണത്തെ ബുണ്ടസ് ലിഗയിൽ 10 ഗോളുകളും ആറ് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.21 കാരനായ താരത്തെ ബയേൺ ഭാവി ഐക്കൺ ആയിക്കൊണ്ടാണ് പരിഗണിക്കുന്നത്.

ലയണൽ മെസ്സിയാണ് തന്റെ ഇഷ്ട താരമെന്ന് ഒരുപാട് തവണ വ്യക്തമാക്കിയിട്ടുള്ള താരമാണ് മുസിയാല. ഒരിക്കൽ കൂടി ഈ താരം മെസ്സിയെ കുറിച്ചും നെയ്മറെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. ആ രണ്ട് താരങ്ങളെയും കണ്ടും പഠിച്ചും അനുകരിച്ചുമാണ് താൻ വളർന്നത് എന്നാണ് മുസിയാല പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും ലയണൽ മെസ്സിയാണ് എന്റെ ഐഡോൾ. ഞാൻ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നു, എപ്പോഴും അദ്ദേഹം എന്നെ ആകർഷിച്ചു. മെസ്സി,നെയ്മർ എന്നിവരെ കണ്ടാണ് ഞാൻ വളർന്നത്.അവർ രണ്ടുപേരുമാണ് എന്റെ ഫേവറേറ്റുകൾ. അവർ എന്നെ ഒരുപാട് എന്റർടൈൻ ചെയ്യിപ്പിച്ചു,ഒരുപാട് സന്തോഷം പകരാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഞാൻ എപ്പോഴും അവരുടെ പ്രകടനങ്ങൾ കാണുമായിരുന്നു. മെസ്സി ഗോളുകൾ നേടുന്നതും നെയ്മർ സ്കില്ലുകൾ കാണിക്കുന്നതും ഞാൻ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കും.എന്നിട്ട് ഞാൻ അത് അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. ഞാൻ അവർ രണ്ടുപേരുടെയും ഒരു ആരാധകനാണ് ” ഇതാണ് മുസിയാല പറഞ്ഞിട്ടുള്ളത്.

ഇന്ന് 2 താരങ്ങളും യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്.ലയണൽ മെസ്സി അമേരിക്കയിലും മികച്ച പ്രകടനമാണ് നടത്തുന്നത്.അതേസമയം സൗദി അറേബ്യൻ ലീഗിലാണ് നെയ്മർ ജൂനിയർ ഉള്ളത്.പരിക്കു കാരണം ദീർഘകാലമായി നെയ്മർ ഇപ്പോൾ കളിക്കളത്തിന് പുറത്താണ്.

Leave a Reply

Your email address will not be published. Required fields are marked *