80 വയസ്സായാലും മെസ്സി തന്നെയായിരിക്കും MLSലെ മികച്ച താരം: റോസ്സി

ലയണൽ മെസ്സി നിലവിൽ തകർപ്പൻ പ്രകടനമാണ് ഇന്റർമയാമിക്ക് വേണ്ടി അമേരിക്കൻ ലീഗിൽ പുറത്തെടുക്കുന്നത്. പരിക്കിൽ നിന്നും മുക്തനായ ശേഷം മെസ്സി രണ്ടു മത്സരങ്ങളാണ് കളിച്ചത്. അതിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ ലീഗിൽ 6 മത്സരങ്ങൾ കളിച്ച മെസ്സി ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവിലാണ് ഇപ്പോൾ ഇന്റർമയാമി മുന്നേറുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഗിസപ്പെ റോസ്സി.അദ്ദേഹം ലയണൽ മെസ്സിയുടെ മികവിനെ വാഴ്ത്തിയിട്ടുണ്ട്. 80 വയസ്സായാലും ലയണൽ മെസ്സിക്ക് MLS സിലെ മികച്ച താരമായി കൊണ്ട് തുടരാൻ സാധിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സി പോയിക്കഴിഞ്ഞാൽ എംഎൽഎസിന് ഇടിവ് സംഭവിക്കുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.റോസ്സിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” മെസ്സിക്ക് 80 വയസ്സായാലും എംഎൽഎസിലെ മികച്ച താരമായി കൊണ്ട് തുടരാൻ സാധിക്കും. എല്ലാവരും പരമാവധി കാലം മെസ്സിയെ കളിക്കളത്തിൽ കാണാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം മെസ്സിയാണ്. ഇവിടെ വരവ് കളിക്കളത്തിൽ മാത്രമല്ല ഇമ്പാക്ട് ഉണ്ടാക്കിയിട്ടുള്ളത്.എംഎൽഎസ് ലീഗിന് കളത്തിന് പുറത്തും ഇമ്പാക്റ്റുകൾ ഉണ്ടാക്കി കൊടുക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.മെസ്സിയുടെ വരവോടുകൂടി വലിയ വളർച്ചയാണ് എല്ലാ രീതിയിലും അമേരിക്കൻ ലീഗിന് ഉണ്ടായിട്ടുള്ളത്.പക്ഷേ ലയണൽ മെസ്സി പോയിക്കഴിഞ്ഞാൽ അത് അവർക്ക് തിരിച്ചടിയാകും. ഇതെല്ലാം ഇടിയാനും സാധ്യതയുണ്ട് “ഇതാണ് റോസി പറഞ്ഞിട്ടുള്ളത്.

ഇനി ഇന്റർമയാമി തങ്ങളുടെ അടുത്ത മത്സരം വരുന്ന ഞായറാഴ്ചയാണ് കളിക്കുക.ഞായറാഴ്ച പുലർച്ച ഇന്ത്യൻ സമയം അഞ്ചുമണിക്ക് നടക്കുന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ടാണ് ഇന്റർമയാമിയുടെ എതിരാളികൾ. മെസ്സി മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഈസ്റ്റേൺ കോൺഫറൻസിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇന്റർമയാമിയാണ്.

Leave a Reply

Your email address will not be published. Required fields are marked *