സാലറി കുറക്കാൻ വരെ തയ്യാർ, പോർച്ചുഗീസ് സൂപ്പർതാരത്തിന് ബാഴ്സയിലേക്ക് വരണം!

ഈ സീസണിൽ മികച്ച പ്രകടനം പതിവുപോലെ നടത്താൻ മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ അദ്ദേഹത്തിന്റെ പിഴക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ദുർബലമായ പെനാൽറ്റി അനായാസം റയൽ മാഡ്രിഡ് ഗോൾകീപ്പർ കൈ പിടിയിൽ ഒതുക്കി. മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടുകൂടി ഈ പെനാൽറ്റിയുടെ പേരിൽ വലിയ വിമർശനങ്ങളാണ് അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നത്.

എന്നാൽ FA കപ്പ് സമയം ഫൈനലിൽ വിജയഗോൾ നേടിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ എത്തിക്കാൻ ബെർണാഡോ സിൽവക്ക് സാധിച്ചിരുന്നു.ഏതായാലും താരവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്ത പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ മാഞ്ചസ്റ്റർ സിറ്റി വിടാൻ ബെർണാഡോ സിൽവ ആഗ്രഹിക്കുന്നുണ്ട്. ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് സിൽവക്ക് താല്പര്യം എന്നാണ് സ്പോർട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇദ്ദേഹം ബാഴ്സയിലേക്ക് എത്തും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ അത് സാധ്യമായിരുന്നില്ല.നിലവിൽ 2026 വരെ അദ്ദേഹത്തിന് മാഞ്ചസ്റ്റർ സിറ്റിയുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.സിൽവയുടെ സഹതാരങ്ങളായിരുന്ന ഇൽകെയ് ഗുണ്ടോഗൻ,ജോവോ കൻസെലോ,ഫെലിക്സ് എന്നിവരൊക്കെ ഇപ്പോൾ ബാഴ്സലോണക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ബാഴ്സയുടെ സാമ്പത്തിക നിലവിൽ മോശമാണ്. അത് തടസ്സമാവാതിരിക്കാൻ സിൽവയും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ സിറ്റി ലഭിക്കുന്ന സാലറിയെക്കാൾ കുറവ് സാലറി കൈപ്പറ്റാനും താരം തയ്യാറായി കഴിഞ്ഞിട്ടുണ്ട്.

സിൽവയെ പോകാൻ മാഞ്ചസ്റ്റർ സിറ്റി അനുവദിക്കുമോ എന്നത് വ്യക്തമല്ല. പക്ഷേ ബാഴ്സലോണയുമായി നല്ല ബന്ധത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. 58 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. മോശമല്ലാത്ത ഒരു തുക മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെട്ടേക്കും. അതേസമയം താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും താല്പര്യപ്പെടുന്നുണ്ട്. എന്നാൽ സിൽവ ബാഴ്സയിലേക്ക് പോകാനാണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *