ഡി ബ്രൂയിന MLSലേക്ക്? സഹതാരം പറയുന്നു!

ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കോൺട്രാക്ട് 2025 ലാണ്.ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ കൈവിട്ടേക്കുമെന്നുള്ള റൂമറുകൾ ഈയിടെ സജീവമായിരുന്നു. ഇപ്പോഴും മികച്ച പ്രകടനമാണ് 32 കാരനായ താരം പുറത്തെടുക്കുന്നത്.

വരുന്ന സമ്മറിൽ ഒരുപക്ഷേ ഡി ബ്രൂയിന മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യതകൾ ഉണ്ട്.അത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യൻ ലീഗും അമേരിക്കൻ ലീഗുമുള്ളത്. രണ്ടുപേർക്കും ഡി ബ്രൂയിനയെ ആവശ്യമുണ്ട്. ബെൽജിയൻ ദേശീയ ടീമിൽ ഡി ബ്രൂയിനക്കൊപ്പം കളിക്കുന്ന താരമാണ് ക്രിസ്ത്യൻ ബെന്റെക്ക്.എംഎൽഎസിൽ ഡിസി യുണൈറ്റഡിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഡി ബ്രൂയിന എംഎൽഎസിലേക്ക് വരുന്നതിനെ കുറിച്ച് ചില കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ബെന്റക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“32 കാരനായ ഡി ബ്രൂയിന ദീർഘകാലമായി യൂറോപ്പിൽ തുടരുന്നുണ്ട്. പക്ഷേ ഞാൻ അദ്ദേഹത്തെ ഇനി ലോസ് ആഞ്ചലസിലെ ഏതെങ്കിലും ഒരു ക്ലബ്ബിൽ കാണുന്നു. ഫിസിക്കലായും ടെക്നിക്കലായും വളരെ ഉയർന്ന നിലവാരത്തിലുള്ള ഒന്നാണ് MLS.ആളുകൾ കരുതുന്നത് ഇവിടെ കാര്യങ്ങൾ എളുപ്പമാണ് എന്നാണ്.പക്ഷേ ഇവിടെ ഒരു മത്സരം കളിക്കുന്നത് വരെ മാത്രമേ ആ തെറ്റിദ്ധാരണ ഉണ്ടാവുകയുള്ളൂ. തീർച്ചയായും റെഡിയായിരിക്കണം.ഈ ലീഗിനെ റെസ്പെക്ട് ചെയ്യണം. കാരണം MLS എന്നുള്ളത് ഒരിക്കലും എളുപ്പമല്ല ” ഇതാണ് ബെന്റെക്ക് പറഞ്ഞിട്ടുള്ളത്.

ആറ് മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടിയ ബെന്റെക്കാണ് നിലവിൽ അമേരിക്കൻ ലീഗിൽ ടോപ്പ് സ്കോറർ. ലയണൽ മെസ്സി വന്നതോടുകൂടിയാണ് അമേരിക്കൻ ലീഗ് കൂടുതൽ ശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്.മെസ്സിയും മികച്ച പ്രകടനം ഇപ്പോൾ സീസണിൽ പുറത്തെടുക്കുന്നുണ്ട്. 5 ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സി ലീഗിൽ കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *