റേസിസ്റ്റ് പെരുമാറ്റം,ബാഴ്സക്ക് യുവേഫയുടെ പിഴയും വിലക്കും!

ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിക്കെതിരെ ബാഴ്സലോണ വിജയം നേടിയിരുന്നു.പിഎസ്ജിയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സ വിജയിച്ചിരുന്നത്. എന്നാൽ രണ്ടാം പാദത്തിൽ പിഎസ്ജി തിരിച്ചടിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സയുടെ മൈതാനത്ത് പിഎസ്ജി വിജയിച്ച് കയറിയത്.ഇതോടെ ബാഴ്സ പുറത്താവുകയും പിഎസ്ജി സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

എന്നാൽ ഇതിന് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി ബാഴ്സലോണക്ക് ഏറ്റിട്ടുണ്ട്. അതായത് ആരാധകരുടെ മോശം പെരുമാറ്റത്തെ തുടർന്ന് യുവേഫ ബാഴ്സക്ക് വിലക്കും പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ മാധ്യമമായ അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് ബാഴ്സലോണ ആരാധകർ നടത്തിയിട്ടുള്ളത്. ഒന്ന് റേസിസ്റ്റ് പെരുമാറ്റമാണ്. ബാഴ്സലോണ ആരാധകർ ഡെമ്പലെ ഉൾപ്പെടെയുള്ളവരെ വംശീയമായി അധിക്ഷേപിച്ചിരുന്നു. ഇക്കാര്യത്തിൽ 21400 പൗണ്ട് ആണ് ബാഴ്സക്ക് പിഴയായി കൊണ്ട് ചുമത്തിയിട്ടുള്ളത്.കൂടാതെ അവർക്ക് വിലക്കും നൽകിയിട്ടുണ്ട്.

അതായത് യൂറോപ്യൻ ഗെയിംസിൽ ഒരു മത്സരത്തിൽ എവേ ഫാൻസിന് ടിക്കറ്റ് വിൽക്കുന്നതിൽ നിന്നുമാണ് യുവേഫ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽ 18ആം തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന ഏതെങ്കിലും ഒരു യൂറോപ്യൻ മത്സരത്തിലാണ് ഇത് ബാഴ്സലോണക്ക് ബാധകമാവുക. കൂടാതെ രണ്ട് കുറ്റങ്ങൾക്ക് കൂടി ബാഴ്സക്ക് ഫൈന്‍ ചുമത്തിയിട്ടുണ്ട്.

ബാഴ്സ ഫാൻസ്‌ സ്മോക്ക് ബോംബുകളും ഫ്ലയറുകളും ഉപയോഗിച്ചതിനാണ് ബാഴ്സക്ക് ഫൈൻ ചുമത്തിയിട്ടുള്ളത്.1700 പൗണ്ടാണ് ഈ തുക. മറ്റൊന്ന് പിഎസ്ജിയുടെ സ്റ്റേഡിയത്തിൽ ബാഴ്സ ആരാധകർ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ആ വിഷയത്തിൽ 4280 പൗണ്ട് പിഴ അടക്കാനും യുവേഫ ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ ആരാധകരാൽ വലിയ ഒരു തുക തന്നെ ഇപ്പോൾ ഫൈൻ വന്നിരിക്കുകയാണ്. മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ലഭിച്ച ഈ വിലക്കും പിഴയും അവർക്ക് തിരിച്ചടി ഏല്പിച്ച ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *