മെസ്സിയെ നേരിടാനാണ് ഏറ്റവും ബുദ്ധിമുട്ട് : തുറന്ന് പറഞ്ഞ് റയൽ മാഡ്രിഡ് താരം!

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കമവിങ്ക സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ്. റയൽ മാഡ്രിഡും ഫ്രഞ്ച് ദേശീയ ടീമും ഇദ്ദേഹത്തെ സ്ഥിരമായി ഉപയോഗപ്പെടുത്താറുണ്ട്.അതുകൊണ്ടുതന്നെ ലോകത്തെ പല മികച്ച താരങ്ങളെയും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ കമവിങ്ക കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിലും ഇരുവരും മുഖാമുഖം വന്നിരുന്നു.

ഇതുവരെ നേരിട്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ താരം ആരാണ് എന്ന് ഈ റയൽ മാഡ്രിഡ് താരത്തോട് ചോദിക്കപ്പെട്ടിരുന്നു.ലയണൽ മെസ്സിയുടെ പേരാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.മെസ്സിയെ നേരിട്ട ഒട്ടുമിക്ക എതിരാളികളും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നും കമവിങ്ക കൂട്ടിച്ചേർത്തിട്ടുണ്ട്.ഓ മൈ ഗോൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.കമവിങ്കയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഏറ്റവും ബുദ്ധിമുട്ടുള്ള താരമായി എനിക്ക് അനുഭവപ്പെട്ടത് ലയണൽ മെസ്സിയെയാണ്.മെസ്സി അങ്ങനെ ഒരുപാട് ഓടുന്ന ആളൊന്നുമല്ല.പക്ഷേ ലയണൽ മെസ്സിയുടെ കാലിൽ പന്ത് ലഭിച്ചു കഴിഞ്ഞാൽ ആ ഡിഫറൻസ് നമുക്ക് മനസ്സിലാകും.മറ്റുള്ളവരെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെയധികം ഹൈ ലവലിൽ നിൽക്കുന്ന ഒരു താരമാണ് ലയണൽ മെസ്സി.മെസ്സിയെ നേരിട്ട് എതിരാളികൾ എല്ലാം തന്നെ ഇത് സാക്ഷ്യപ്പെടുത്തിയ ഒന്നാണ് ” ഇതാണ് കമവിങ്ക പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി നിലവിൽ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്. പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തുന്നത്.കഴിഞ്ഞ മത്സരത്തിൽ ഒരു കിടിലൻ ഗോളും കിടിലൻ അസിസ്റ്റും നേടാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *