മെസ്സിയെ മറഡോണയുമായി താരതമ്യം ചെയ്യരുത്:മുൻ അർജന്റൈൻ താരം

ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് അർജന്റീനക്കാരായ ലയണൽ മെസ്സിയും ഡിയഗോ മറഡോണയും.1986ൽ അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം നേടികൊടുത്ത വ്യക്തിയാണ് മറഡോണ. അതേസമയം 2022 ലാണ് ലയണൽ മെസ്സി തന്റെ രാജ്യത്തിനൊപ്പം വേൾഡ് കപ്പ് സ്വന്തമാക്കിയത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളായിക്കൊണ്ട് പരിഗണിക്കപ്പെടുന്നവരാണ് ഇവർ രണ്ടുപേരും.

ഇവരിൽ ആരാണ് മികച്ചത് എന്ന ചോദ്യം,അതല്ലെങ്കിൽ ഇവർ തമ്മിലുള്ള താരതമ്യം എന്നിവയൊക്കെ ഫുട്ബോൾ ലോകത്ത് സജീവമാണ്. എന്നാൽ മുൻ അർജന്റൈൻ താരമായ ഡിയഗോ വലേരി ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.മെസ്സിയെ മറഡോണയുമായി താരതമ്യം ചെയ്യരുത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഡിയഗോ മറഡോണ ഒരു ഡാൻസറാണെങ്കിൽ ലയണൽ മെസ്സി ഒരു മെഷീനാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.വലേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“അവർ രണ്ടുപേരും വ്യത്യസ്തരാണ്.ആരാണ് മികച്ചത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല, മറിച്ച് ആരെയാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് മാത്രമാണ് ഇവിടെ നിലനിൽക്കുന്നത്. മറഡോണ ബോൾ കൊണ്ടുള്ള ഒരു ഡാൻസറായിരുന്നു. ലയണൽ മെസ്സിയാവട്ടെ ഒരു മെഷീനാണ്.രണ്ടുപേരും തമ്മിൽ ഒരു കാലഘട്ടത്തിന്റെ വ്യത്യാസമുണ്ട്.അതുകൊണ്ടുതന്നെ താരതമ്യം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്.പക്ഷേ ലയണൽ മെസ്സി ഒരുപാട് കാലം തന്റെ സ്ഥിരത പുലർത്തി.അത് ഏറ്റവും മികച്ച താരമാകുന്നതിന്റെ ഒരു ഭാഗമാണ്. പക്ഷേ രണ്ടുപേരും ഒരേ ലെവലിൽ ഉള്ളവരാണ് എന്നാണ് ഞാൻ പറയുക” ഇതാണ് ഡിയഗോ വലേരി പറഞ്ഞിട്ടുള്ളത്.

ഫുട്ബോളിൽ സാധ്യമായതെല്ലാം സ്വന്തമാക്കിയിട്ടുള്ള അപൂർവ്വം താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് ഒരുപാട് ആളുകൾ മെസ്സിയെ പരിഗണിക്കുന്നുണ്ട്. എന്നാൽ മറഡോണ,പെലെ,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയൊക്കെ പരിഗണിക്കുന്നവരും ഒരുപാടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *