ലൗറ്ററോ ബാഴ്സയിലെത്തണമെങ്കിൽ ആ അഞ്ച് താരങ്ങളുടെ വിൽപ്പന നടക്കണമെന്ന് പ്രസിഡന്റ്‌

കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു ലൗറ്ററോ ട്രാൻസ്ഫർ ചർച്ചകളിൽ ഒരു പുരോഗതിയും കൈവന്നിട്ടില്ലെന്ന് എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യു അറിയിച്ചത്. മുൻപ് ഇന്റർമിലാനുമായി വിലപേശലിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ പിന്നീട് അത് നിശ്ചലാവസ്ഥയിൽ ആയിപോവുകയായിരുന്നു എന്നാണ് പ്രസിഡന്റ്‌ അറിയിച്ചത്. താരങ്ങളെ പണം കൊടുത്ത് വാങ്ങാനുള്ള അവസ്ഥയിൽ അല്ല ബാഴ്സ ഇപ്പോൾ ഉള്ളതെന്നും മുന്നിലുള്ള ഏകഓപ്ഷൻ സ്വാപ് ഡീൽ മാത്രമാണ് എന്നുമായിരുന്നു അന്ന് അദ്ദേഹം അറിയിച്ചത്. എന്നാലിപ്പോൾ ചെറിയ മാറ്റങ്ങൾ ഇതിൽ നിന്നും അദ്ദേഹം വരുത്തിയിട്ടുണ്ട്. ബാഴ്സയിലെ അഞ്ച് താരങ്ങളുടെ വിൽപ്പന ഉടനെ നടന്നാൽ ലൗറ്ററോയെ ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ ക്ലബിൽ എത്തിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. ലാ വാൻഗാർഡിയ ആണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തത്. ലൗറ്ററോയുമായി ബാഴ്സലോണ മുൻപേ തന്നെ പ്രീ അഗ്രിമെന്റിൽ എത്തിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി ഇതെല്ലാം തകിടം മറിക്കുകയായിരുന്നു.

കോവിഡ് പ്രശ്നം മൂലം ഇരുന്നൂറ് മില്യൺ യുറോയോളം ബാഴ്‌സക്ക് നഷ്ടം വന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് നികത്താതെ ലൗറ്ററോ ട്രാൻസ്ഫർ നടക്കില്ല എന്ന നിലപാടിലാണ് ബർതോമ്യു. അതിനാൽ ഫിലിപ്പെ കൂട്ടീഞ്ഞോ, ഉസ്മാൻ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, റാഫിഞ്ഞ, ടോഡിബൊ എന്നിവരുടെ ട്രാൻസ്ഫർ നടന്നാൽ മാത്രമേ ലൗറ്ററോ ട്രാൻസ്ഫർ നടക്കാൻ സാധ്യതകൾ നിലനിൽക്കുന്നോള്ളൂ എന്നാണ് ബർതോമ്യു അറിയിച്ചത്. എന്നാൽ കൂട്ടീഞ്ഞോ, ഡെംബലെ എന്നിവരുടെ ട്രാൻസ്ഫറിലെ തടസ്സങ്ങളാണ് ഇപ്പോൾ പ്രസിഡന്റിനെ അലട്ടുന്ന കാര്യം. അതേസമയം ബാഴ്‌സയുടെ പ്രധാനലക്ഷ്യമായ ലൗറ്ററോ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ 2008-ന് ശേഷം ഇതാദ്യമായിരിക്കും ബാഴ്സ ഒരു മേജർ സൈനിങ്‌ ഇല്ലാത്ത ട്രാൻസ്ഫർ കടന്നു പോവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *