മയാമിയുടെ അർജന്റൈൻ താരത്തിന് പരിക്ക്, രണ്ട് മാസത്തോളം പുറത്ത്!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി മറ്റൊരു അർജന്റൈൻ താരത്തെ കൂടി സ്വന്തമാക്കിയത്. അർജന്റീനയുടെ അണ്ടർ 23 ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഫെഡറിക്കോ റിഡോണ്ടോയെയായിരുന്നു ഇന്റർമയാമി മയാമി സ്വന്തമാക്കിയിരുന്നത്. മധ്യനിരതാരമായ ഇദ്ദേഹം ഇന്റർമയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. അമേരിക്കൻ ലീഗിൽ 2 മത്സരങ്ങളിൽ നിന്ന് ഒരു അസിസ്റ്റ് സ്വന്തമാക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മെക്സിക്കോക്കെതിരെയുള്ള മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയുടെ അണ്ടർ 23 ടീമിനോടൊപ്പമായിരുന്നു താരം ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ താരത്തിന്റെ കാര്യത്തിൽ ഒരു റിപ്പോർട്ട് ഇന്റർമയാമി ഒഫീഷ്യലായിക്കൊണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.മറ്റൊന്നുമല്ല, പരിക്ക് താരത്തെ പിടികൂടിയിരിക്കുന്നു.LCL ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിരിക്കുന്നത്. കുറച്ചധികം കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നാണ് ഇന്റർമയാമി സ്ഥിരീകരിച്ചിട്ടുള്ളത്.

ഏകദേശം 8 ആഴ്ചയോളം അദ്ദേഹം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും എന്നാണ് മയാമി പറഞ്ഞിട്ടുള്ളത്.അതായത് ക്ലബ്ബിന്റെ വളരെ നിർണായകമായ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. നിലവിൽ പരിക്കുകൾ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന ക്ലബ്ബ് കൂടിയാണ് ഇന്റർമയാമി. ലയണൽ മെസ്സിയുടെ പരിക്ക് തന്നെയാണ് അവർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.

കഴിഞ്ഞ നാഷ്വില്ലെ എസ്സിക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു മെസ്സിക്ക് പരിക്കേറ്റത്. തുടർന്ന് അർജന്റീനയുടെയും ഇന്റർമയാമിയുടെ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായി.മെസ്സിയുടെ അഭാവത്തിൽ പലപ്പോഴും മോശം പ്രകടനമാണ് ക്ലബ്ബ് നടത്തുന്നത്. ഇനി കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെക്സിക്കൻ കരുത്തരായ മോന്ററിക്കെതിരെ ഒരു മത്സരം ഇന്റർമയാമിക്ക് കളിക്കാനുണ്ട്.ആ മത്സരത്തിലെങ്കിലും മെസ്സി തിരിച്ചെത്തും എന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ഇന്റർമയാമി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *