മെസ്സിക്ക് വേണ്ടി വാട്ടർ ബോയ് ആവാനും തയ്യാർ: അർജന്റൈൻ യുവപ്രതിഭ പറയുന്നു!
വരുന്ന പാരീസ് ഒളിമ്പിക്സിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് അർജന്റീനയുടെ അണ്ടർ 23 ടീം ഇപ്പോളുള്ളത്. ഇതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. അർജന്റീനയുടെ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത് മൊറൊക്കോ,ഉക്രൈൻ എന്നിവരാണ്. അതുപോലെതന്നെ യോഗ്യത നേടിയെത്തുന്ന ഒരു ഏഷ്യൻ ടീമും ഈ ഗ്രൂപ്പിൽ ഉണ്ടാകും.അർജന്റൈൻ ഇതിഹാസം ഹവിയർ മശെരാനോയാണ് അർജന്റീനയുടെ അണ്ടർ 23 ടീമിനെ പരിശീലിപ്പിക്കുന്നത്.
സൂപ്പർ താരം ലയണൽ മെസ്സി വരുന്ന ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ചർച്ചകൾ സജീവമാണ്. ഇതേക്കുറിച്ച് അർജന്റീനയുടെ യുവ സൂപ്പർതാരമായ മത്യാസ് സുലെ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സി വരികയാണെങ്കിൽ തന്റെ പൊസിഷനും ജേഴ്സിയും വിട്ട് നൽകാൻ താൻ തയ്യാറാണെന്നും മെസ്സിക്ക് വേണ്ടി വാട്ടർ ബോയ് വരെയാവാൻ താൻ റെഡിയാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സുലെയുടെ വാക്കുകൾ ഇങ്ങനെയാണ്.
GOAT FIT pic.twitter.com/uM7D2tqNlg
— Messi Xtra (@M30Xtra) March 20, 2024
” ലയണൽ മെസ്സി ഞങ്ങൾക്കൊപ്പം ഒളിമ്പിക്സിൽ കളിക്കുക എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്.മെസ്സി കോപ്പ അമേരിക്കയിൽ കളിക്കും എന്നത് വ്യക്തമാണ്.അതിനുശേഷം ഒളിമ്പിക്സിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്നുള്ളത് അറിയില്ല.ലയണൽ മെസ്സി എന്റെ പൊസിഷനിൽ ആണ് കളിക്കുന്നത്. അദ്ദേഹം വന്നാൽ തീർച്ചയായും ആ പൊസിഷൻ ഞാൻ വിട്ടു നൽകും. മാത്രമല്ല ഞാൻ അണിയുന്ന പത്താം നമ്പറും അദ്ദേഹത്തിന് തന്നെ നൽകും.അദ്ദേഹത്തിന് വെള്ളം കൊടുന്നു നൽകും. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് ” ഇതാണ് സുലെ പറഞ്ഞിട്ടുള്ളത്.
വരുന്ന കോപ്പ അമേരിക്കയിൽ അർജന്റീനയെ നയിക്കുക ലയണൽ മെസ്സി തന്നെയായിരിക്കും. പക്ഷേ ഒളിമ്പിക്സിൽ അർജന്റീനയെ നയിക്കാൻ മെസ്സിയെത്താൻ സാധ്യത വളരെ കുറവാണ്. കാരണം അദ്ദേഹത്തിന്റെ ക്ലബ്ബായ ഇന്റർമയാമിക്ക് സുപ്രധാന മത്സരങ്ങൾ ആ സമയത്ത് കളിക്കാനുണ്ട്. ഏതെങ്കിലും ഒരു ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അനുമതിയായിരിക്കും ലയണൽ മെസ്സിക്ക് ഇന്റർമയാമി നൽകുക.