ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല: മകനെ കുറിച്ച് പ്രചരിക്കുന്ന വാർത്തയിൽ സത്യം വെളിപ്പെടുത്തി മെസ്സി
നിലവിൽ ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ്. ലയണൽ മെസ്സിയുടെ മക്കളായ തിയാഗോ മെസ്സിയും മാറ്റിയോ മെസ്സിയും ഇന്റർ മയാമിയുടെ താരങ്ങൾ തന്നെയാണ്. രണ്ടുപേരും ഇന്റർ മയാമിയുടെ അക്കാദമി ടീമുകൾക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. തിയാഗോയും മാറ്റിയോയും മികച്ച പ്രകടനം ഇപ്പോൾ നടത്തുന്നുണ്ട്.
കഴിഞ്ഞദിവസം ഒരു മാധ്യമം മാറ്റിയോയെ കുറിച്ച് മെസ്സി പറഞ്ഞത് എന്ന രീതിയിൽ കുറച്ച് കാര്യങ്ങൾ പുറത്ത് വിട്ടിരുന്നു.അത് ഇങ്ങനെയാണ്. “മാറ്റിയോയെ അമേരിക്കയിലെ പല അക്കാദമികൾക്കും സൈൻ ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു.പക്ഷേ ഞാനാണ് അവനെ മയാമിയിൽ രജിസ്റ്റർ ചെയ്തത്. അവന് വളരെയധികം ടാലന്റ് ഉണ്ട്. എന്റെ കുട്ടിക്കാലത്തെ അതേ പ്ലെയിങ് ശൈലിയാണ് മാറ്റിയോക്കുള്ളത് ” ഇതായിരുന്നു മെർകാഡോ ഡിപോർട്ടിവോ എന്ന അർജന്റൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്.
🚨🚨 ميسي يرد على إحدى الصفحات الإخبارية في الإنستغرام التي قامت بتأليف تصريح عنه يدّعون أنه يقول فيه:
— Messi Xtra (@M30Xtra) March 1, 2024
«هناك عدة أكاديميات في أمريكا أرادوا التوقيع مع ماتيو لكن سجلته في ميامي، لديه الموهبة وأعتقد أنه يشابه أسلوبي في اللعب عندما كنت شابًا»
📲 "هذا خطأ، لم أقل أبدًا هذا" ❌❌ pic.twitter.com/MQ4wiDWpzk
എന്നാൽ ഇൻസ്റ്റഗ്രാമിലൂടെ മെസ്സി തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.താൻ ഇങ്ങനെ പറഞ്ഞിട്ടില്ല, ഇത് തെറ്റാണ് എന്നാണ് മെസ്സി ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. വാർത്തയുടെ കമന്റ് ബോക്സിലാണ് മെസ്സി പ്രത്യക്ഷപ്പെട്ടത്. ഇതോടുകൂടി ഈ വ്യാജ വാർത്തക്ക് വിരാമം ആവുകയാണ് ചെയ്തിട്ടുള്ളത്.