മെസ്സി ജേഴ്സി നൽകാത്ത സംഭവം, പ്രതികരിചച്ച് LA ഗാലക്സി ഡിഫൻഡർ!
അമേരിക്കൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഇന്റർ മയാമി സമനില വഴങ്ങിയിരുന്നു.ലോസ് ആഞ്ചലസ് ഗാലക്സിക്കെതിരെയാണ് ഇന്റർ മയാമി സമനില നേടിയെടുത്തത്.മത്സരത്തിന്റെ അവസാനത്തിൽ ലയണൽ മെസ്സി നേടിയ ഗോൾ മയാമിയുടെ രക്ഷക്ക് എത്തുകയായിരുന്നു. ഇല്ലായിരുന്നുവെങ്കിൽ മയാമിക്ക് തോൽവി രുചിക്കേണ്ടി വരുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അതായത് LA ഗാലക്സിയുടെ ഡിഫൻഡറായ എറിക് സവലേറ്റ മെസ്സിയെ സമീപിച്ചുകൊണ്ട് എന്തോ പറയുന്നുണ്ട്.എന്നാൽ മെസ്സി അത് അവഗണിച്ചുകൊണ്ട് നടന്നു പോവുകയാണ് ചെയ്യുന്നത്. ലയണൽ മെസ്സിയുടെ ജേഴ്സി സവലേറ്റ ആവശ്യപ്പെട്ടുവെന്നും എന്നാൽ മെസ്സി അത് നൽകിയില്ല എന്നുമായിരുന്നു ആരാധകർ കണ്ടെത്തിയിരുന്നത്. പക്ഷേ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് എന്നുള്ളത് സവലേറ്റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Messi le negó el saludo y su camiseta al jugador salvadoreño Erick Savaletapic.twitter.com/yKovoaAWjK
— Analistas (@SomosAnalistas_) February 27, 2024
അതായത് അദ്ദേഹം മെസ്സിയോട് ജേഴ്സി ആവശ്യപ്പെട്ടിട്ടില്ല.അതേക്കുറിച്ച് സംസാരിച്ചിട്ട് പോലുമില്ല.മെസ്സി ആ സമയത്ത് വളരെയധികം ദേഷ്യത്തിൽ ആയിരുന്നു. റഫറിമാരോടും അജണ്ടകളോടുമായിരുന്നു മെസ്സി വളരെയധികം ദേഷ്യത്തിൽ. ഇതാണ് സവലേറ്റ പറഞ്ഞിട്ടുള്ളത്.ഇതോടുകൂടി ആ അഭ്യൂഹങ്ങൾക്ക് വിരാമം ആവുകയായിരുന്നു.
അതേസമയം ലയണൽ മെസ്സി തന്റെ ജേഴ്സി മറ്റൊരു ഗാലക്സി താരത്തിന് കൈമാറിയിട്ടുണ്ട്.LA ഗാലക്സിയുടെ ഉറുഗ്വൻ താരമായ ഡിയഗോ ഫഗുണ്ടസിനാണ് ജേഴ്സി ലഭിച്ചിട്ടുള്ളത്.അദ്ദേഹം അത് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഇന്റർ മയാമി അടുത്ത മത്സരത്തിൽ ഒർലാന്റോ സിറ്റിയെയാണ് നേരിടുക.