മെസ്സി Vs ചിച്ചാരിറ്റോ.. പുതിയ മത്സരം വരുന്നു!

സൂപ്പർ താരം ലയണൽ മെസ്സി പുതിയ എംഎൽഎസ് സീസണിന് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ റിയൽ സോൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി പരാജയപ്പെടുത്തിയപ്പോൾ ഒരു അസിസ്റ്റ് നേടിയത് ലയണൽ മെസ്സിയായിരുന്നു. പിന്നീട് നടന്ന രണ്ടാം മത്സരത്തിൽ ഇന്റർ മയാമിയെ രക്ഷിച്ചത് മെസ്സിയുടെ ഗോളാണ്.ലോസ് ആഞ്ചലസിനെതിരെ മെസ്സി നേടിയ ഗോളാണ് ഇന്റർ മയാമിക്ക് സമനില നേടിക്കൊടുത്തത്.

കഴിഞ്ഞ ദിവസം എംഎൽഎസുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തുവന്നിട്ടുണ്ട്. അതായത് എംഎൽഎസിലെ ഓൾ സ്റ്റാർ ഇലവനും ലിഗ എംഎക്‌സിലെ ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള ഒരു മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.അതായത് അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബെസ്റ്റ് ഇലവൻ നിർമ്മിക്കും, അതുപോലെതന്നെ മെക്സിക്കൻ ലീഗിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബെസ്റ്റ് ഇലവൻ നിർമ്മിക്കും. അങ്ങനെ ഈ രണ്ട് ഓൾസ്റ്റാർ ഇലവനും തമ്മിലാണ് ഏറ്റുമുട്ടുക. ഈ സൗഹൃദ മത്സരം അടുത്ത സമ്മറിലാണ് നടക്കുക.

കൃത്യമായി പറഞ്ഞാൽ ജൂലൈ പതിനേഴാം തീയതി ഈ മത്സരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കോപ്പ അമേരിക്ക ഫൈനൽ അവസാനിച്ച് കൃത്യം മൂന്നു ദിവസത്തിനു ശേഷം ഈ മത്സരം സംഘടിപ്പിക്കപ്പെടും.MLS ഓൾസ്റ്റാർ ഇലവനിൽ മെസ്സി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുപോലെതന്നെ LIGA MX ഓൾ സ്റ്റാർ ഇലവനിൽ ചിചാരിറ്റോ എന്നറിയപ്പെടുന്ന ഹവിയർ ഹെർണാണ്ടസും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ കോപ്പ അമേരിക്കയിൽ അർജന്റീന ഫൈനൽ വരെ എത്തുകയാണെങ്കിൽ മെസ്സി ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല.അതേസമയം അർജന്റീന നേരത്തെ പുറത്താവുകയാണെങ്കിൽ മെസ്സി ഈ മത്സരത്തിൽ ഉണ്ടായേക്കും.

2021ലും 2022ലും ഈ മത്സരങ്ങൾ നടന്നിട്ടുണ്ട്. രണ്ട് തവണയും എംഎൽഎസ് തന്നെയാണ് വിജയിച്ചിട്ടുള്ളത്. എന്നാൽ 2023ൽ എംഎൽഎസ് ഓൾ സ്റ്റാർ ഇലവൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിനെതിരെയായിരുന്നു കളിച്ചിരുന്നത്. ആ മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് എംഎൽഎസ് ഓൾ സ്റ്റാർ ഇലവൻ പരാജയപ്പെട്ടിരുന്നത്. ഏതായാലും ലയണൽ മെസ്സി ഇത്തവണ പങ്കെടുക്കുന്നുണ്ടെങ്കിൽ അത് ആകർഷണം വർദ്ധിപ്പിക്കുന്ന കാര്യം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *