മെസ്സിയെ പോലെയുള്ള താരങ്ങളെ ഇനിയും കൊണ്ടുവരൂ: ക്ലബ്ബുകളോട് ആവശ്യപ്പെട്ട് ആപ്പിൾ ടിവി തലവൻ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സി ഇന്റർ മയാമിയിൽ എത്തിയത്. അതിനുശേഷം സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവരെ മയാമി കൊണ്ടുവന്നു. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സുവാരസിനെയും അവർ കൊണ്ടുവന്നിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ വരവ് അമേരിക്കൻ ഫുട്ബോളിന്റെ തലവര തന്നെ മാറ്റി എന്ന് പറയേണ്ടിവരും.

അമേരിക്കൻ ഫുട്ബോൾ ടെലികാസ്റ്റ് ചെയ്യുന്ന ആപ്പിൾ ടിവിക്ക് വലിയ വളർച്ചയാണ് ഇക്കാരണം കൊണ്ട് ഉണ്ടായിട്ടുള്ളത്. പുതിയ ഒരുപാട് സബ്സ്ക്രൈബേഴ്സിനെ അവർക്ക് ഇക്കാര്യം കൊണ്ട് ലഭിച്ചിരുന്നു.അവരുടെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇനിയും ഒരുപാട് മികച്ച താരങ്ങളെ കൊണ്ടുവരാൻ ആപ്പിൾ ടിവിയുടെ തലവനായ എഡ്‌ഡി ക്യൂ ആവശ്യപ്പെട്ടിട്ടുണ്ട്.എംഎൽഎസ് ക്ലബ്ബുകളോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.എഡ്ഢിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മറ്റുള്ള ടീമുകളും മികച്ച താരങ്ങളെ കൊണ്ടുവരാൻ വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്. അത് തീർച്ചയായും എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നു. തീർച്ചയായും ഇന്റർ മയാമി ചെയ്ത കാര്യങ്ങൾ അവർക്ക് ഒരു ഉദാഹരണമാണ്. പക്ഷേ ബാക്കിയുള്ള ടീമുകൾ കൂടി അത്തരത്തിലുള്ള താരങ്ങളെ ഇനിയും കൊണ്ടുവരേണ്ടതുണ്ട്. മറ്റുള്ള ടീമുകളിൽ നിന്നും എനിക്ക് ആകെ വേണ്ടത് മയാമിയിൽ ഉള്ളതുപോലെയുള്ള താരങ്ങളെ കൊണ്ടുവരിക എന്നതാണ്. ലയണൽ മെസ്സി വന്നതുകൊണ്ട് തന്നെ സൗത്ത് അമേരിക്കയിലും യൂറോപ്പിലും ഉള്ള ഒരുപാട് ഫുട്ബോൾ ആരാധകർ ഞങ്ങളുടെ സബ്സ്ക്രൈബ് ആയി മാറിയിട്ടുണ്ട് ” ഇതാണ് ക്യൂ പറഞ്ഞിട്ടുള്ളത്.

ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒരു ലീഗ് ആയി മാറാൻ അമേരിക്കൻ ലീഗിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഇന്റർ മയാമിയുടെ മത്സരങ്ങൾക്ക് ആരാധകർ ഏറെയാണ്.എംഎൽഎസിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി വിജയിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ റിയൽ സോൾട്ട് ലേക്കിനെ പരാജയപ്പെടുത്തിയത്.മെസ്സിയും സുവാരസ്സും മത്സരത്തിൽ ഓരോ അസിസ്റ്റുകൾ വീതം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *