തിയാഗോ അൽകാന്ററയുടെ വിലകുറച്ച് ബയേൺ, ലിവർപൂളിന് മുന്നിൽ സുവർണാവസരം !

ബയേൺ മ്യൂണിക്കിന്റെ സ്പാനിഷ് മധ്യനിര താരം തിയാഗോ അൽകാന്ററയെ ചുറ്റിപ്പറ്റിയായിരുന്നു ലിവർപൂളിന്റെ മിക്ക ട്രാൻസ്ഫർ അഭ്യൂഹങ്ങളും. താരത്തിന് വേണ്ടി ലിവർപൂൾ മുൻപേ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ട്രാൻസ്ഫർ ഫീ സംബന്ധിച്ച് ലിവർപൂളും ബയേണും തമ്മിൽ തർക്കത്തിലായിരുന്നു. താരത്തെ ക്ലബിൽ എത്തിക്കാൻ പരിശീലകൻ യുർഗൻ ക്ലോപ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വരെ 40 മില്യൺ യുറോ (36.3 മില്യൺ പൗണ്ട് ) ആയിരുന്നു താരത്തിന് വേണ്ടി ബയേൺ ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ 25 മില്യൺ യുറോ (22.7/മില്യൺ പൗണ്ട് ) മാത്രമേ തരികയൊള്ളൂ എന്ന പിടിവാശിയിലായിരുന്നു ലിവർപൂൾ.ഇതോടെ ഈ ട്രാൻസ്ഫർ ചർച്ചകൾ പുരോഗതിയൊന്നും കാണാതെയിരിക്കുകയായിരുന്നു. എന്നാലിപ്പോഴിതാ താരത്തിന്റെ വില കുറക്കാൻ ബയേൺ മ്യൂണിക്ക് തയ്യാറായിരിക്കുകയാണ്. ജർമ്മൻ മാധ്യമമായ സ്പോർട്ട് ബിൽഡ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

പത്ത് മില്യൺ യുറോ ബയേൺ കുറച്ചതായാണ് റിപ്പോർട്ടുകൾ അതായത് 30 മില്യൺ യുറോ (27.2 മില്യൺ പൗണ്ട് ) ആണ് താരത്തിനിപ്പോൾ ബയേൺ വിലപറഞ്ഞിരിക്കുന്നത്. മുൻപ് ലിവർപൂൾ ആവിശ്യപ്പെട്ടതിനേക്കാൾ ഒരല്പം കൂടുതലാണെങ്കിലും ലിവർപൂളിനെ സംബന്ധിച്ചെടുത്തോളം താരത്തെ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്. എന്നാൽ ഇതിനോട് ലിവർപൂൾ പ്രതികരിച്ചിട്ടില്ല. അതേസമയം ലിവർപൂൾ പരിശീലകൻ ക്ലോപ് താരത്തിന്റെ ട്രാൻസ്ഫറിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച സ്കൈ ജർമനിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. അടുത്ത സീസണിൽ ആരൊക്കെ ലിവർപൂളിൽ കളിക്കുമെന്നതിനെ കുറിച്ച് എനിക്ക് യാതൊരു ധാരണ ഇല്ലെന്നും തിയാഗോ മികച്ച താരമാണെന്നും എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ പറയാൻ ഇല്ലെന്നുമായിരുന്നു ക്ലോപ് അന്ന് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *