തോക്കിലേക്ക് എടുത്തുചാടേണ്ട: മെസ്സിയെ കുറിച്ചും മയാമിയെ കുറിച്ചും പരിശീലകൻ.

2024 എംഎൽഎസ് സീസണിന് വളരെ മികച്ച രീതിയിൽ തന്നെയാണ് ഇന്റർ മയാമി തുടക്കം കുറിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഇന്റർ മയാമി റിയൽ സോൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു.മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടന്നിട്ടുള്ളത്. മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസ്സും അസിസ്റ്റുകൾ കരസ്ഥമാക്കിയിരുന്നു.ടൈലർ,ഡിയഗോ ഗോമസ് എന്നിവരാണ് ഗോളുകൾ നേടിയത്.

അമേരിക്കൻ ലീഗിൽ ഇതുവരെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് മയാമി.കഴിഞ്ഞ തവണ അവർക്ക് പ്ലേ ഓഫ് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. ഇത്തവണത്തെ പ്ലേ സാധ്യതകളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ വിമുഖത കാണിക്കുകയാണ് മയാമിയുടെ പരിശീലകനായ മാർട്ടിനോ ചെയ്തിട്ടുള്ളത്.നിങ്ങൾ തോക്കിലേക്ക് എടുത്തുചാടേണ്ട എന്ന ഒരു പ്രയോഗമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. കേവലം ഒരു മത്സരം മാത്രമാണ് പിന്നിട്ടു കഴിഞ്ഞതെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. അതായത് ഇപ്പോൾ തന്നെ ചാടിക്കയറി വിലയിരുത്തുന്നതിൽ അർത്ഥമില്ല എന്നാണ് ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.മാത്രമല്ല ലയണൽ മെസ്സിയെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ടീമിന്റെ കഴിവിൽ ആർക്കെങ്കിലും സംശയം ഉണ്ടായിരുന്നുവെങ്കിൽ അത് ആദ്യ പകുതിയോടുകൂടി അവസാനിച്ചിരിക്കണം.കളിക്കളത്തിൽ വളരെ സ്വതന്ത്രനായി കൊണ്ടാണ് മെസ്സി കളിച്ചത്.അദ്ദേഹം സാധാരണ രീതിയിൽ ഉള്ള തന്റെ മികവിൽ തന്നെയായിരുന്നു.മാത്രമല്ല ചില സമയത്ത് വേഗതയേറിയ മുന്നേറ്റങ്ങൾ പുറത്തെടുക്കുകയും ചെയ്തു.മറ്റൊരു താരത്തിനും ഇല്ലാത്ത സവിശേഷതകൾ ഉള്ള താരമാണ് ലയണൽ മെസ്സി. അദ്ദേഹത്തിന് ബോൾ ലഭിച്ചു കഴിഞ്ഞാൽ അത് അവസാനത്തിൽ ഒരു ഗോളവസരത്തിലാണ് കലാശിക്കുക എന്ന ഒരു തോന്നൽ നമുക്കുണ്ടാകും.ശാരീരികമായി മെസ്സി വളരെ നല്ല നിലയിലാണ്. മാത്രമല്ല അദ്ദേഹം വളരെയധികം ഹാപ്പിയുമാണ് ” ഇതാണ് മത്സരശേഷം ഇന്നർ മയാമി കോച്ച് പറഞ്ഞിട്ടുള്ളത്.

പ്രീ സീസണിൽ പല മത്സരങ്ങളും ലയണൽ മെസ്സിക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു. പക്ഷേ മെസ്സി ഇപ്പോൾ തന്നെ ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞിട്ടുണ്ട്. അടുത്ത മത്സരത്തിൽ കരുത്തരായ ലോസ് ആഞ്ചലസ് ഗാലക്സി ആണ് ഇന്റർ മയാമിയുടെ എതിരാളികൾ. ഫെബ്രുവരി 26 ആം തീയതിയാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *