ബെക്കാം വെട്ടിയ വഴിയിലാണ് മെസ്സി എത്തിയത് :എംഎൽഎസ് കമ്മീഷണർ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. മെസ്സിയുടെ വരവ് അമേരിക്കൻ ഫുട്ബോളിന് പുതിയ ഊർജ്ജം നൽകി. ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമാണ് മെസ്സിയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മയാമി.

ഡേവിഡ് ബെക്കാം മുമ്പ് അമേരിക്കൻ ലീഗിൽ കളിച്ചിട്ടുണ്ട്. 2007ൽ LA ഗാലക്സിക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.അതേ തുടർന്നാണ് ഇന്റർമയാമി എന്ന പുതിയ ഫ്രാഞ്ചൈസി തുടങ്ങാനുള്ള അനുമതി അദ്ദേഹത്തിന് ലഭിച്ചതും. ഏതായാലും ഡേവിഡ് ബെക്കാം MLS ലേക്ക് അന്ന് വന്നില്ലായിരുന്നുവെങ്കിൽ മെസ്സിയും MLS ലേക്ക് വരില്ലായിരുന്നു എന്നുള്ള കാര്യം ലീഗിന്റെ കമ്മീഷണറായ ഡോൺ ഗാർബർ പറഞ്ഞിട്ടുണ്ട്.ഒരു ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 2007ൽ ഞങ്ങളുടെ ലീഗിലേക്ക് ഡേവിഡ് ബെക്കാം വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ലയണൽ മെസ്സിയെ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല.ബെക്കാം വന്നതോടുകൂടിയാണ് താരങ്ങളുടെ ഒരു പ്രധാനപ്പെട്ട ഓപ്ഷനായി കൊണ്ട് അമേരിക്കൻ ലീഗ് മാറിയത്.ബെക്കാം ഇങ്ങോട്ട് വരാൻ തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ ഈ ലീഗിന്റെ ഇന്നത്തെ അവസ്ഥ എന്താകുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല. അദ്ദേഹം വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന രൂപത്തിൽ ഈ ലീഗ് ഉണ്ടാകുമായിരുന്നില്ല എന്ന് എനിക്ക് പറയാൻ കഴിയും “ഇതാണ് അമേരിക്കൻ ലീഗ് കമ്മീഷണർ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ വരവോടുകൂടി കൂടുതൽ മികച്ച താരങ്ങളെ ലീഗിലേക്ക് ആകർഷിക്കാൻ ഇപ്പോൾ എംഎൽഎസിന് സാധിക്കുന്നുണ്ട്.എംഎൽഎസിലെ ആദ്യ മത്സരത്തിൽ മെസ്സിയും സംഘവും ആണ് കളിക്കളത്തിലേക്ക് ഇറങ്ങുക. എതിരാളികൾ റിയൽ സോൾട്ട് ലേക്കാണ്.മയാമിയെ സംബന്ധിച്ചിടത്തോളം പ്രീ സീസൺ വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *