ചരിത്രത്തിലെ ഏറ്റവും മികച്ച താരം,മെസ്സി വന്നതോടുകൂടി MLS ആദരിക്കപ്പെട്ടു:ലെബ്രോൺ ജെയിംസ്

സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവ് അമേരിക്കൻ ഫുട്ബോളിന് വലിയ ഊർജ്ജമാണ് സമ്മാനിച്ചിട്ടുള്ളത്. എല്ലാ തലത്തിലും മെസ്സിയുടെ വരവ് അമേരിക്കൻ ഫുട്ബോളിന് ഗുണകരമാവുകയാണ് ചെയ്തിട്ടുള്ളത്. കളത്തിനകത്തും കളത്തിന് പുറത്തും മെസ്സി ഒരുപോലെ ഇമ്പാക്ട് സൃഷ്ടിച്ചു. ഇന്ന് ലോകം ശ്രദ്ധിക്കുന്ന ലീഗായി മാറാൻ എംഎൽഎസിന് സാധിച്ചിട്ടുണ്ട്.

NBA ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലെബ്രോൺ ജെയിംസ്. ഇന്ന് കായിക ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.അമേരിക്കൻ താരമായ ഇദ്ദേഹം ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി വന്നതോടുകൂടി MLS ആദരിക്കപ്പെട്ടു എന്നാണ് ലെബ്രോൺ ജെയിംസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് MLS ആദരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മെസ്സിയുടെ വരവ് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്.ലയണൽ മെസ്സി നേടിയ നേട്ടങ്ങൾക്കെല്ലാം അദ്ദേഹം വളരെ വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. മാത്രമല്ല അതിനു വലിയ എത്തിക്സും ടാലെന്റും ആവശ്യമാണ് “ഇതാണ് ലെബ്രോൺ ജെയിംസ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ വരവ് ഇന്റർ മയാമിക്കും അമേരിക്കൻ ഫുട്ബോളിനും വലിയ ഒരു ബോണസ് തന്നെയാണ്.മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.എന്നാൽ സമ്മർദ്ദങ്ങൾ ഒന്നും ഇല്ലാതെ കളിക്കാൻ വേണ്ടിയാണ് മെസ്സി അമേരിക്കൻ ഫുട്ബോളിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ ലീഗ്സ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *