ആരാധകരെ, ക്ഷമിക്കണം: ചെൽസി ഫാൻസിനോട് പോച്ചെട്ടിനോ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് ചെൽസിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസിയെ വോൾവ്സ് പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർതാരമായ മാത്യൂസ് കുഞ്ഞയുടെ ഹാട്രിക്കാണ് വോൾവ്സിന് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.പാൽമർ,തിയാഗോ സിൽവ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.

വളരെ മോശം പ്രകടനമാണ് ചെൽസി ഇപ്പോൾ നടത്തുന്നത്. ഇതിന് മുൻപ് ലിവർപൂളിനോട് 4 ഗോളുകൾ വഴങ്ങിക്കൊണ്ട് ഇവർ പരാജയപ്പെട്ടിരുന്നു.പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് ചെൽസി ഇപ്പോൾ ഉള്ളത്. 10 തോൽവികൾ അവർ ഇതിനോടകം തന്നെ വഴങ്ങി കഴിഞ്ഞു.അതുകൊണ്ടുതന്നെ ചെൽസി ആരാധകരോട് പരിശീലകനായ പോച്ചെട്ടിനോ മത്സരശേഷം മാപ്പ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ഇന്നത്തെ മത്സരത്തിൽ മികച്ചതായിരുന്നില്ല.അതൊരു യാഥാർത്ഥ്യമാണ്.ഈ സാഹചര്യത്തിന് ആദ്യത്തെ ഉത്തരവാദി ഞാനാണ്.നമ്മൾ മികച്ചതായിരുന്നില്ല എന്നത് 100% ഞാൻ സമ്മതിക്കുന്നു.ഈ സാഹചര്യം മികച്ച രൂപത്തിൽ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.ഞാൻ മികച്ചതായിരുന്നു എന്ന് പറയാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഞങ്ങളെല്ലാവരും ഉത്തരവാദികളാണ്. താരങ്ങളും ഈ പരാജയത്തിന് ഉത്തരവാദികളാണ്.ആരാധകരോട് ഞാൻ മാപ്പ് ചോദിക്കുന്നു. പ്രഷർ ഞങ്ങൾക്ക് ഫീൽ ചെയ്യാൻ ആകുന്നുണ്ട്. ഈ വിമർശനങ്ങൾ ഞങ്ങൾ അംഗീകരിച്ചേ മതിയാകൂ ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്

അടുത്ത FA കപ്പ് മത്സരത്തിൽ ആസ്റ്റൻ വില്ലയാണ് ചെൽസിയുടെ എതിരാളികൾ. അതേസമയം കരബാവോ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ചെൽസിക്ക് കഴിഞ്ഞിട്ടുണ്ട്.എതിരാളികൾ കരുത്തരായ ലിവർപൂൾ ആണ്. വരുന്ന ഇരുപത്തിയഞ്ചാം തീയതിയാണ് ഈ കലാശ പോരാട്ടം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *