ഇവിടെ VAR ഒന്നുമില്ലേ? റഫറിയോട് ദേഷ്യപ്പെട്ട് മെസ്സി, പിന്നാലെ മെസ്സിയുടെ ഗോൾ നിഷേധിച്ചു!
ഇന്നലെ റിയാദ് സീസൺ കപ്പിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മയാമി പിറകിലായിരുന്നു. എന്നാൽ പിന്നീട് രണ്ടു ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് സമനില നേടാൻ ഇന്റർ മയാമിക്ക് സാധിക്കുകയായിരുന്നു.
പക്ഷേ മത്സരത്തിന്റെ അവസാന ബ്രസീലിയൻ സൂപ്പർതാരം മാൽക്കം നേടിയ ഗോളിലൂടെ അൽ ഹിലാൽ വിജയം കരസ്ഥമാക്കുകയായിരുന്നു. ഈ മത്സരത്തിൽ ലയണൽ മെസ്സി ഒരു പെനാൽറ്റി ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. സൂപ്പർ താരം ലൂയിസ് സുവാരസ് ഇന്റർ മയാമിക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ ഈ മത്സരത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
Lionel Messi with a dribble!pic.twitter.com/K1q2TK8SOw
— Roy Nemer (@RoyNemer) January 30, 2024
വനിത റഫറിയായ എഡിന ആൽവസായിരുന്നു ഇന്നലത്തെ മത്സരം നിയന്ത്രിച്ചിരുന്നത്. മത്സരത്തിന്റെ 34ആം മിനിട്ടിലാണ് സുവാരസ് മയാമിക്ക് വേണ്ടി ഗോൾ നേടിയത്.എന്നാൽ റഫറി അത് നിഷേധിക്കുകയായിരുന്നു. ഓഫ്സൈഡ് വിധിക്കുകയായിരുന്നു. ഇതോടുകൂടി ലയണൽ മെസ്സി തന്നെ പ്രതിഷേധം അറിയിച്ചു.ഇവിടെ VAR ഒന്നുമില്ലേ എന്നാണ് മെസ്സി രണ്ട് തവണ റഫറിയോട് ചോദിച്ചത്. ഇതോടെ റഫറി VAR പരിശോധിക്കുകയും ചെയ്തു. തുടർന്ന് സുവാരസിന്റെ ഗോൾ അനുവദിക്കുകയായിരുന്നു.
മിനിറ്റുകൾക്ക് ശേഷം ലയണൽ മെസ്സി കൂടി ഒരു ഗോൾ നേടി. എന്നാൽ അത് റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.VARലൂടെ അത് ഓഫ് സൈഡാണെന്ന് തെളിയുകയും ചെയ്തു.അതോടെയാണ് ലയണൽ മെസ്സിക്ക് തന്റെ ഗോൾ നഷ്ടമായത്.ഒരു ആവേശകരമായ മത്സരം തന്നെയാണ് അരങ്ങേറിയെങ്കിലും അന്തിമ വിജയം കരസ്ഥമാക്കാൻ അൽ ഹിലാലിന് സാധിക്കുകയായിരുന്നു.
ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെയാണ് മയാമി നേരിടുക. ഈ മത്സരത്തിൽ റൊണാൾഡോ കളിക്കുന്ന കാര്യം സംശയത്തിലാണ്.