മെസ്സിയുള്ള ഓരോ മത്സരവും സൂപ്പർ ബൗൾ പോലെ:MLS കമ്മീഷണർ ഇങ്ങനെ പറയാൻ കാരണമെന്ത്?

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അമേരിക്കയിലേക്ക് ചേക്കേറിയ മെസ്സി അവിടെ വല്ലാത്ത മാറ്റം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്.അമേരിക്കൻ ഫുട്ബോളിന്റെ പേരും പ്രശസ്തിയും വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇന്ന് ആരാധകർ ശ്രദ്ധിക്കുന്ന ഒരു ലീഗ് ആയി മാറാൻ എംഎൽഎസിന് കഴിഞ്ഞിട്ടുണ്ട്.ലീഗ്സ് കപ്പ് കിരീടം ഇന്റർ മയാമിക്ക് നേടിക്കൊടുത്ത മെസ്സി ടൂർണമെന്റിലെ ഏറ്റവും മികച്ച താരവും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുമായി മാറിയിരുന്നു.

ലയണൽ മെസ്സി അമേരിക്കയിൽ സൃഷ്ടിച്ച എഫക്റ്റുകളെ കുറിച്ച് ഒരിക്കൽ കൂടി എംഎൽഎസിന്റെ കമ്മീഷണറായ ഡോൺ ഗാർബർ സംസാരിച്ചിട്ടുണ്ട്.മെസ്സിയുള്ള ഓരോ മത്സരവും സൂപ്പർ ബൗൾ പോലെ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക വിനോദമാണ് റഗ്ബി.ആ റഗ്ബിയിലെ തന്നെ ഏറ്റവും പ്രശസ്തമായ മത്സരമാണ് സൂപ്പർ ബൗൾ.നിരവധി ആരാധകരും സെലിബ്രിറ്റികളും ആ മത്സരം കാണാൻ എത്താറുണ്ട്.ആ മത്സരത്തോടാണ് ഇപ്പോൾ മെസ്സിയുടെ മത്സരങ്ങൾ ഉപമിച്ചിട്ടുള്ളത്.എംഎൽഎസ് കമ്മീഷണറുടെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സിയുള്ള ഓരോ മത്സരവും സൂപ്പർ ബൗൾ പോലെയാണ്.ഒരുപാട് സെലിബ്രിറ്റികൾ മെസ്സിയെ കാണാൻ വരുന്നു. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഉറ്റു നോക്കുന്നു. മെസ്സി ഞങ്ങളുടെ ലീഗിൽ എത്തിയതോടുകൂടി എംഎൽഎസ് ആഗോളതലത്തിൽ വാർത്തയായിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ഇവിടെ കളിക്കുന്നത്.അതുകൊണ്ടുതന്നെ എല്ലാവരും ഈ ലീഗിനെ ഇപ്പോൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും ഞങ്ങളുടെ ലീഗിനെ വ്യാപിപ്പിക്കുകയാണ് മെസ്സി ചെയ്തത്. ലയണൽ മെസ്സിയുടെ എഫക്റ്റിന്റെ ആരംഭം മാത്രമാണ് ഇപ്പോൾ നമ്മൾ കണ്ടിട്ടുള്ളത് ” ഇതാണ് ലീഗ് കമ്മീഷണർ പറഞ്ഞിട്ടുള്ളത്.

നിലവിൽ ലയണൽ മെസ്സി മയാമിയിൽ തന്നെയാണുള്ളത്.അവധി ആഘോഷത്തിലാണ് അദ്ദേഹം ഇപ്പോൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. വരുന്ന ജനുവരിയിലാണ് പ്രീ സീസൺ ഒരുക്കങ്ങൾക്ക് ലയണൽ മെസ്സി ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *