സിറ്റി കിരീടം നേടിയില്ലെങ്കിൽ അത് പരാജയം, ബാക്കിയുള്ളവർക്കൊന്നും അത് ബാധകമല്ല:പെപ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സമയമാണ്.എന്തെന്നാൽ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. അവസാന മത്സരത്തിൽ ആസ്റ്റൻ വില്ല മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. മാത്രമല്ല ആ മത്സരത്തിൽ മോശം പ്രകടനമാണ് സിറ്റി നടത്തിയിട്ടുള്ളത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. 15 മത്സരങ്ങളിൽ നിന്ന് 30 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. കഴിഞ്ഞ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും നേടിയ സിറ്റി ഇത്തവണ ഒരല്പം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സിറ്റി കിരീടം നേടിയിട്ടില്ലെങ്കിൽ അത് പരാജയമായി വിലയിരുത്തുന്നതാണ് സിറ്റിയുടെ വിജയം എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് പരാജയമായി വിലയിരുത്തും.ബാക്കിയുള്ള ടീമുകൾക്കൊന്നും അത് ബാധകമല്ല. അതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.ആഴ്സണൽ, ലിവർപൂൾ, ചെൽസി എന്നിവർക്കൊന്നും എല്ലാ കിരീടങ്ങളും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രശ്നമില്ല. അത് സ്വാഭാവികമായ കാര്യം മാത്രമാണ്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി നിർബന്ധമായും ഇതൊക്കെ നേടിയെടുക്കണം.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതിനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുകയാണ് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സിറ്റിക്ക് മേൽ ഉള്ള സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നു എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.ഇന്ന് നടക്കുന്ന മത്സരത്തിൽ സിറ്റി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ലൂട്ടൻ ടൗൺ ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ലൂട്ടന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *