ബുദ്ധിമുട്ടുണ്ടാവില്ല, സുവാരസ് ഇവിടെ ഗോളടിച്ചുകൂട്ടും: ഹെക്ടർ ഹെരേര!

ഇപ്പോൾ അവസാനിച്ച ബ്രസീലിയൻ ലീഗ് സീസണിൽ തകർപ്പൻ പ്രകടനം നടത്തി കൊണ്ടാണ് ലൂയിസ് സുവാരസ്‌ കടന്നുവരുന്നത്.ഇനി അമേരിക്കയിലാണ് താരം കളിക്കുക. ലയണൽ മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ നമുക്ക് സുവാരസിനെ കാണാൻ സാധിക്കും. ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയത് ലൂയിസ് സുവാരസാണ്.

ലയണൽ മെസ്സി വളരെ വേഗത്തിലായിരുന്നു അമേരിക്കൻ ഫുട്ബോളിനോട് അഡാപ്റ്റായിരുന്നത്.ഇനി സുവാരസിന് അതുപോലെ അഡാപ്റ്റാവാൻ സാധിക്കുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. എന്നാൽ അമേരിക്കൻ ലീഗിലെ മെക്സിക്കൻ സൂപ്പർതാരമായ ഹെക്ടർ ഹെരേരക്ക് ഇക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.സുവാരസിന് അഡാപ്ടവാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ലെന്നും അദ്ദേഹം ഇവിടെ മികച്ച പ്രകടനം നടത്തുമെന്നുമാണ് ഹെരേര പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ ലീഗിലേക്ക് വന്നുകൊണ്ട് ഈ ലീഗിന്റെ വളർച്ചക്ക് സഹായകരമാവാൻ സാധിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു താരം എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും വളരെയധികം ക്വാളിറ്റികൾ ഉള്ള താരമാണ് സുവാരസ്‌. ഏത് ടീമിലേക്ക് വന്നാലും ആ ടീമിനെ സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തെ ഒരിക്കൽ കൂടി കാണാൻ സാധിക്കുന്നതും നേരിടാൻ സാധിക്കുന്നതും സന്തോഷമുള്ള കാര്യമാണ്.പല ടീമുകളിലും പല ലീഗുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ അഡപ്റ്റാവുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കില്ല.കാരണം അദ്ദേഹം ഒരു ജേതാവാണ്. അദ്ദേഹം പോകുന്ന ടീമിന് വളരെയധികം കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും. ഈ ലീഗിനും അദ്ദേഹം കൂടുതൽ ഊർജ്ജം നൽകും ” ഇതാണ് ഹെക്ടർ ഹെരേര പറഞ്ഞിട്ടുള്ളത്.

നേരത്തെ പോർട്ടോ,അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ഹെക്ടർ ഹെരേര ഇപ്പോൾ എംഎൽഎസ് ക്ലബ്ബായ ഹൂസ്റ്റൻ ഡൈനാമോക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഈ സീസണിൽ ആകെ 54 മത്സരങ്ങൾ കളിച്ച സുവാരസ്‌ 29 ഗോളുകളും 19 അസിസ്റ്റുകളും ആണ് ആകെ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *