ഞാൻ എല്ലാം നേടി, ഇത് കുറച്ച് ആളുകൾക്ക് മാത്രം അവകാശപ്പെടാൻ സാധിക്കുന്നത്: മെസ്സി പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സിക്ക് കരിയറിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത് അന്താരാഷ്ട്ര കിരീടങ്ങളുടെ പേരിലായിരുന്നു. ക്ലബ്ബ് തലത്തിലും വ്യക്തിഗതലത്തിലും എല്ലാം സ്വന്തമാക്കിയ മെസ്സിയുടെ മുന്നിലുണ്ടായിരുന്ന ഏക പോരായ്മ അന്താരാഷ്ട്ര കിരീടമായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ മെസ്സിക്ക് നേടാനായി നേട്ടങ്ങൾ അവിസ്മരണീയമാണ്.ഏറ്റവും ഒടുവിൽ അർജന്റീനക്കൊപ്പം വേൾഡ് കപ്പ് കിരീടം വരെ മെസ്സി നേടി കഴിഞ്ഞു.

ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസ്സ് തുറന്ന് മെസ്സി സംസാരിച്ചിട്ടുണ്ട്. കരിയറിൽ എല്ലാം നേടാൻ കഴിഞ്ഞിട്ടുള്ള താരമാണ് എന്നാണ് താൻ എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. വളരെ കുറച്ച് താരങ്ങൾക്ക് മാത്രമാണ് ഇത് അവകാശപ്പെടാൻ സാധിക്കുകയൊന്നും മെസ്സി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു സിനിമ നിർമ്മിക്കേണ്ടി വന്നാൽ പോലും ഇങ്ങനെ ആരും ചിന്തിക്കാൻ സാധ്യതയില്ല.കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും ഞാൻ മുൻപ് ഒരുപാട് നിരാശപ്പെട്ടിട്ടുണ്ട്.പക്ഷേ ഇപ്പോൾ അവയുടെ കാര്യത്തിൽ സംഭവിച്ചത് അസാധാരണമാണ്.വേൾഡ് കപ്പ് എന്നത് എല്ലാവരുടെയും ആഗ്രഹമാണ്.ദേശീയ ടീമിനോടൊപ്പം വേൾഡ് കപ്പ് നേടാൻ എല്ലാവരും ആഗ്രഹിക്കുന്നു. ബാഴ്സലോണയോടൊപ്പം ക്ലബ്ബ് ലെവലിലും വ്യക്തിഗത ലെവലിലും എല്ലാം നേടാൻ എനിക്ക് സാധിച്ചു.അതൊരു ഭാഗ്യമാണ്.അന്താരാഷ്ട്ര കിരീടങ്ങൾ ആയിരുന്നു എനിക്ക് നേടാൻ കഴിയാത്തത്.ഇപ്പോൾ എല്ലാം നേടി കഴിഞ്ഞു. വളരെ കുറഞ്ഞ താരങ്ങൾക്ക് മാത്രമാണ് എല്ലാം നേടി എന്ന് അവകാശപ്പെടാൻ സാധിക്കുക.ഞാൻ അതിൽ ഒരാളാണ്, അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു ” മെസ്സി ESPN നോട് പറഞ്ഞു.

മെസ്സിയെ സംബന്ധിച്ചിടത്തോളം കരിയറിൽ ഇനി ഒന്നും തന്നെ തെളിയിക്കാനില്ല.അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇത്രവേഗത്തിൽ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചതും. നിലവിലെ ബാലൺഡി’ഓർ ജേതാവ് മെസ്സിയാണ്. അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്കയിലും 2026ൽ നടക്കുന്ന വേൾഡ് കപ്പിലും ആണ് ഇനി മെസ്സി ശ്രദ്ധ കേന്ദ്രീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *