അമ്മമാരുടെയും മുത്തശ്ശിമാരുടെയും മധുര പലഹാരങ്ങൾ മിസ്സ് ചെയ്യുന്ന താരങ്ങൾ ഉണ്ടിവിടെ: പരിഹസിച്ച് മൊറിഞ്ഞോ!
ഇറ്റാലിയൻ വമ്പൻമാരായ റോമ ഈ സീസണിൽ അത്ര മികച്ച നിലയിലൂടെ ഒന്നുമല്ല കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ അവർക്ക് തോൽവികൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.ഒരു മോശം തുടക്കമായിരുന്നു ഈ സീസണിൽ അവർക്ക് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ മൊറിഞ്ഞോക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സ്വന്തം മൈതാനത്ത് മികച്ച രൂപത്തിൽ കളിക്കുമ്പോഴും എവേ മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് റോമ നടത്തുന്നത്.
ഇക്കാര്യത്തിൽ സ്വന്തം താരങ്ങളെ പരിശീലകനായ ഹൊസേ മൊറിഞ്ഞോ തന്നെ വിമർശിച്ചിട്ടുണ്ട്. അമ്മമാരുടെ മുത്തശ്ശന്മാരുടെയും മധുര പലഹാരങ്ങൾ അവിടെ മിസ് ചെയ്യുന്ന ചില താരങ്ങൾ ഉണ്ട് ഇവിടെ എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. അതായത് ഹോമിൽ മികച്ച പ്രകടനം നടത്തി എവേയിൽ മോശം പ്രകടനം നടത്തുന്ന താരങ്ങളെയാണ് അദ്ദേഹം പരിഹസിച്ചിട്ടുള്ളത്.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Jose Mourinho went 9 years without losing a home game for these teams he managed, what an amazing stat. pic.twitter.com/jscR3WVtKi
— Frank Khalid OBE (@FrankKhalidUK) November 26, 2023
” എനിക്ക് നേരത്തെ ഒരു കള്ളന്മാരുടെ സംഘം ഉണ്ടായിരുന്നു. അവർ ഹോമിലെ മത്സരങ്ങൾ ആസ്വദിക്കില്ല,മറിച്ച് അവയെ മത്സരങ്ങളാണ് ആസ്വദിക്കുക.എന്നാൽ ഇവിടെ റോമയിൽ അങ്ങനെയല്ല കാര്യങ്ങൾ.ഇവിടെയുള്ള ചില താരങ്ങൾ ഹോമിൽ മാത്രമാണ് കംഫർട്ട് ആയി കൊണ്ട് തുടരുന്നത്. കാരണം എവേയിൽ അവർ അവരുടെ അമ്മമാരും മുത്തശ്ശിമാരും ഉണ്ടാക്കുന്ന മധുര പലഹാരങ്ങൾ മിസ്സ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു.ഹോമിൽ എത്ര ബുദ്ധിമുട്ടേറിയ മത്സരമാണെങ്കിലും അവസാന നിമിഷം വരെ പോരാടി വിജയിക്കാൻ ഞങ്ങൾക്ക് കഴിയാറുണ്ട്.എന്നാൽ എവേ മത്സരങ്ങളിൽ അങ്ങനെയല്ല. താരങ്ങളിൽ മെന്റാലിറ്റിയുടെ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഇന്ന് ഇറ്റാലിയൻ ലീഗിൽ നടക്കുന്ന മത്സരത്തിൽ റോമ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഉഡിനീസിയാണ് അവരുടെ എതിരാളികൾ. സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം റോമ കളിക്കുക. നിലവിൽ ഇറ്റാലിയൻ ലീഗിൽ ഏഴാം സ്ഥാനത്താണ് റോമ ഉള്ളത്.