അന്ന് ഇഷ്ടപ്പെട്ടു,ഇപ്പോൾ വെറുക്കുന്നു,വേൾഡ് കപ്പ് മുതൽ തനി സ്വഭാവം പുറത്തുവന്നു :മെസ്സിയെ വിമർശിച്ച് പാൽമീരി.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീനയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഒരു വ്യത്യസ്തമായ മെസ്സിയെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. പലപ്പോഴും ലയണൽ മെസ്സി അഗ്രസീവായിരുന്നു.വേൾഡ് കപ്പിന് ശേഷവും അത് തുടരുകയാണ്. അർജന്റീന ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോൾ മെസ്സിയുടെ സ്വഭാവത്തിലും ആറ്റിറ്റ്യൂഡിലും നമുക്ക് മാറ്റങ്ങൾ കാണാൻ സാധിക്കും.
ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഫ്രഞ്ച് താരമായ ഹൂലിയൻ പാൽമീരി രംഗത്ത് വന്നിട്ടുണ്ട്. മെസ്സി ഇപ്പോൾ വലിയ ഒരു പരാജിതനാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. മുൻപ് മെസ്സിയെ ഇഷ്ടപ്പെട്ടിരുന്ന താൻ ഇപ്പോൾ അദ്ദേഹത്തെ വെറുക്കുന്നുവെന്നും ഡിഫൻഡർ ആരോപിച്ചിട്ടുണ്ട്. മെസ്സിയുടെ സ്വഭാവത്തെ വിമർശിക്കുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.എക്സിൽ അദ്ദേഹം കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്.
J ai tellement hésité pendant des années…entre CR7 et Messi.Messi merci d être enfin toi depuis cette coupe du monde un gros tocard qui a un melon du triple de celui de Mbappé…J aimais tellement ce joueur que maintenant je le déteste autant.
— 𝐉𝐮𝐥𝐢𝐚𝐧 𝐏𝐚𝐥𝐦𝐢𝐞𝐫𝐢 (@jpalmieri_15) November 22, 2023
” ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കിടയിൽ ഇത്രയും വർഷം ഞാൻ ശങ്കിച്ചു നിന്നിരുന്നു.പക്ഷേ വേൾഡ് കപ്പോടുകൂടിയാണ് ലയണൽ മെസ്സിയുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നത്.അതിന് ഞാൻ നന്ദി പറയുന്നു.ഒരു വലിയ പരാജയമാണ് ലയണൽ മെസ്സി.ഞാൻ മെസ്സിയെ നേരത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ഞാനിപ്പോൾ മെസ്സിയെ വെറുക്കുന്നു ” ഇതായിരുന്നു പാൽമീരി പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ നിലവിലെ സ്വഭാവത്തെ തന്നെയാണ് അദ്ദേഹം വിമർശിച്ചിട്ടുള്ളത്.അതേസമയം മെസ്സി ഇപ്പോഴും മികച്ച പ്രകടനം നടത്തുകയാണ്. ഇന്റർ മായാമിക്കു വേണ്ടി ആകെ കളിച്ച പതിനാല് മത്സരങ്ങളിൽ നിന്ന് മെസ്സി 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ സീസൺ അവസാനിച്ചതിനാൽ പുതിയ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലയണൽ മെസ്സിയുള്ളത്.എന്നാൽ ഇപ്പോൾ പരിക്കിന്റെ പ്രശ്നങ്ങൾ വല്ലാതെ അദ്ദേഹത്തെ അലട്ടുന്നുണ്ട്.