സ്വന്തം ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ക്യാപ്റ്റൻ: മെസ്സിയെ പ്രശംസിച്ച് ഡി പോൾ!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീൽ പരാജയം രുചിച്ചത്.നിക്കോളാസ് ഓട്ടമെന്റിയുടെ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.മാരക്കാനയിൽ യുദ്ധ സമാനമായ ഒരു അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്.

മത്സരത്തിനു മുന്നേ അർജന്റീന ആരാധകർക്ക് നേരെ ബ്രസീൽ പോലീസ് ലാത്തി ചാർജ് നടത്തിയിരുന്നു.ഈ സമയത്ത് ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന താരങ്ങൾ അതിനടുത്തേക്ക് ചെന്നിരുന്നു. ഈ പ്രവർത്തിയിൽ അപ്പോൾ തന്നെ അവർ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെ ബ്രസീലിനെതിരെ മെസ്സി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ നരനായാട്ട് എത്രയും പെട്ടെന്ന് ബ്രസീൽ അവസാനിപ്പിക്കണം എന്നാണ് ലയണൽ മെസ്സി ആവശ്യപ്പെട്ടിരുന്നത്.

ലയണൽ മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ കമന്റുമായി റോഡ്രിഗോ ഡി പോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്വന്തം ജനതക്ക് വേണ്ടി നിലകൊണ്ട ക്യാപ്റ്റൻ എന്നാണ് മെസ്സിയെ പ്രശംസിച്ചു കൊണ്ട് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.ഡി പോളിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സ്വന്തം ജനതയ്ക്ക് വേണ്ടി നിങ്ങൾ നിലകൊണ്ടു.ഞങ്ങൾക്ക് വേണ്ടി ഹൃദയം കൊണ്ട് നിങ്ങൾ കളിക്കുകയും ചെയ്തു. നന്ദി ക്യാപ്റ്റൻ ” ഇതായിരുന്നു ഡി പോൾ എഴുതിയിരുന്നത്.

മത്സരത്തിന് മുന്നേ തന്നെ പരിക്കിന്റെ പ്രശ്നങ്ങൾ ലയണൽ മെസ്സിക്ക് ഉണ്ടായിരുന്നു.പക്ഷേ അത് വകവെക്കാതെ അദ്ദേഹം കളിക്കുകയായിരുന്നു. എന്നാൽ പരിക്ക് രൂക്ഷമായതിന് പിന്നാലെ മെസ്സി പിൻവാങ്ങുകയും ചെയ്തു. സമീപകാലത്ത് പരിക്ക് മെസ്സിയെ വല്ലാതെ അലട്ടുന്നുണ്ട്. മാത്രമല്ല ഇന്റർ മയാമിയുടെ സീസൺ അവസാനിച്ചതിനാൽ വലിയ ഒരു ഇടവേള ലയണൽ മെസ്സിയെ കാത്തിരിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *