കുരങ്ങന്മാർ: വംശീയാധിക്ഷേപം നടത്തിയ അർജന്റൈൻ ആരാധിക അറസ്റ്റിൽ!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ മാരക്കാനയിൽ വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. നിക്കോളാസ് ഓട്ടമെന്റിയുടെ ഗോളായിരുന്നു അർജന്റീനക്ക് വിജയം സമ്മാനിച്ചത്. യുദ്ധസമാനമായ ഒരു മത്സരം തന്നെയായിരുന്നു അരങ്ങേറിയിരുന്നത്.
ഈ മത്സരം ആരംഭിക്കുന്നതിനു മുന്നേ തന്നെ വിവാദങ്ങൾ ആരംഭിച്ചിരുന്നു.അർജന്റൈൻ ആരാധകർക്ക് നേരെ ബ്രസീലിയൻ പോലീസ് ചാർജ് നടത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.തുടർന്ന് അരമണിക്കൂറോളം വൈകി കൊണ്ടാണ് മത്സരം ആരംഭിച്ചത്. ഈ മത്സരത്തിന്റെ ആദ്യ പകുതിക്കിടെ മറ്റൊരു സംഭവം കൂടി നടന്നിട്ടുണ്ട്.വംശീയമായ അധിക്ഷേപത്തെ തുടർന്ന് ഒരു അർജന്റൈൻ ആരാധികയെ ബ്രസീൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
This might be the craziest football scene I have watched in years. Brazil vs Argentina ended violence. Players trying to calm down the fans. Insanitypic.twitter.com/7rbjzSpUVN
— CONTEXTUAL MEME (@Contextual_Meme) November 22, 2023
മാരക്കാന സ്റ്റേഡിയത്തിലെ തൊഴിലാളിയെയാണ് ഈ അർജന്റൈൻ ആരാധിക വംശീയമായി അധിക്ഷേപിച്ചത്. കുരങ്ങന്മാർ എന്നാണ് ഇവർ ആ തൊഴിലാളിയെ വിളിച്ചത്.ഇതേ തുടർന്ന് ബ്രസീലിയൻ പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മരിയ ബെലം മറ്റിയൂച്ചി എന്ന ആരാധികയാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.
സ്റ്റേഡിയത്തിലെ മറ്റു ആക്രമണ സംഭവങ്ങളെ തുടർന്ന് ആകെ 17 പേരെയാണ് ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ആക്രമണ സംഭവങ്ങൾക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഫുട്ബോൾ ലോകത്ത് ഉയർന്നത്. ബ്രസീലിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ തുടങ്ങിയവച്ചത് അർജന്റൈൻ ആരാധകരാണെന്ന് മറ്റു ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.